Sunday, 13 September 2015



The Meccan Tragedy!  (My article dated April 22, 1997)
Why to rush in where we should fear to tread? In the name of faith and rites pilgrims congregate without being mindful of the inadequacy of convenience and its consequent threat to their own lives. Who is to blame for the death of the hundreds in recent Meccan Tragedy? With the shredding of crocodile tears for a week or so, the incident will faint and fade from our memory for ever. Be that as it may.
How many of us have given at least a passing thought to a parallel but more gigantic tragedy which had also occurred there about the same time? Four million lives were sacrificed in this holocaust which went almost unseen, unsung and unwept. The carcasses were burnt to ashes in huge burners in Minai.
Islam is synonymous with love, mercy and peace, it is said. Is sacrifice of poor, dumb animals at the altar of God a manifestation of these virtues? Does any God like to relish the meat of sheep and camels? Aren’t these animals His own creations? Would He need such an unreasonable offering from His followers? Has He not decreed that animals also have as much right to have their lives as human beings in His kingdom?
The essence of any religion is non-violence and peaceful co-existence. It is time we became humane to our fellow creatures and let others live as we do!

Monday, 10 February 2014






My posts and comments on Facebook





ബ്രഹ്മാനന്ദസ്വാമി ശിവയോഗി (1852-1929) കേരളത്തിലെ ജാതിമത വിഗ്രഹാരാധനാദി അന്ധവിശ്വാസ അനാചാരങ്ങളെ കടയോടെ പിഴുത് രാജയോഗത്തെയും അഹിംസയേയും ലോകക്ഷേമത്തെയും സ്നേഹത്തെയും ആനന്ദമതത്തെയും സ്ഥാപിച്ച അചാര്യനും നവോത്ഥാനഗുരുവും രാജയോഗിയും   ചിന്തകനുമായിരുന്നു. അദ്ധേഹത്തിന്ടെ  ആശയങ്ങളിൽ  ഉറച്ചു നിന്നുകൊണ്ട് ഞാൻ ഫേസ് ബുക്കിൽ ഇട്ട പോസ്റ്റുകളും കമണ്ടുകളും ആണ് ഇവിടെ.





1. Ananda (eternal bliss) is supreme. 

2. Absorption of mind in itself is eternal bliss,(Salvation) 

3. Conquest of mind is the greatest successes 

4. Not to cause pain is the highest virtue. 

5. Sacrifices, prayers, idol worships and similar ceremonies result only inIgnorance and pain 

6. Ananda is the only natural religion others are artificial and unreal.





1. മൃഗമാംസം രുചിച്ച നാവിനെ അരിഞ്ഞ് പട്ടിക്ക് ഇട്ടു കൊടുക്കണം.
ഏതു വേദപുസ്തക ത്തിൽ ജന്തു ഹിംസ വിധിച്ചിട്ടുണ്ടോ ആ വേദത്തെ നാം ഉപേക്ഷിക്കണം. അഹിംസ തന്നെയാണ് മനുഷ്യന്ടെ പരമമായ ധർമ്മം.
മനസ് വികസിച്ച, തലച്ചോറുളള, നാഡീവ്യൂഹമുളള ജീവികൾക്കാണ് വേദന. സസ്യത്തിന് വേദനയുണ്ടെന്ന് വാദിച്ച് ജന്തുശവം തിന്നുന്നതിനെ ന്യായീകരിക്കണ്ട.


2. ഹിന്ദു വെട്ടിയാലും മുസൽമാൻ വെട്ടിയാലും ആരു വെട്ടിയാലും മൃഗത്തിനു വേദനിക്കും. അതാണ് ഹിംസകരേ! ആ സാധുജീവി പിടയുന്നത്.
ദൈവം ജന്തുമാംസത്തിൽ രുചി വെച്ചത് മനുഷ്യനു തിന്നാൻ വേണ്ടിയാണെന്നു വാദിക്കുന്നവർ സിംഹക്കൂട്ടിൽ ചാടുക. ഈ ന്യായം അവയ്ക്കും ബാധകമാണല്ലോ.

 3. ലോകത്തുളള സകല വക്കീലന്മാരേയും കൊണ്ടുവന്നു വാദിച്ചാലും സൃഷ്ടി സന്താന ഹന്താവായ ഈശ്വരനെ മരണ ശിക്ഷയിൽ നിന്നു രക്ഷപ്പെടുത്താൻ നിങ്ങൾക്കാവില്ല.

4. നിങ്ങളുടെ തിന്നാനുളള അവകാശത്തേക്കാൾ വലുതാണ് ജന്തുവിന് ജീവിക്കാനുളള അവകാശം.

 5. അജ്ഞാനം പോകാതെ മനസ്സിന് ആനന്ദം ലഭിക്കില്ല. ആനന്ദം ലഭിക്കാതെ മനുഷ്യന് സമദൃഷ്ടിയും ഉണ്ടാവില്ല.

6. SREE SREE രവിശങ്കറിന്ടെ ART OF LIVING മുതലായവയില്‍ അജ്ഞാനം നീങ്ങാനുള്ള മരുന്നില്ല. പ്രാണായാമം പ്രാണനെ ഹിംസിക്കുക എന്ന കര്‍മ്മം ആകുന്നു. നിശ്ചിന്തനം എന്ന ധ്യാനമാകുന്നില്ല.

7. സായിബാബ ഭജനയും വിഗ്രഹവും തന്നെയാണ് പഠിപ്പിച്ചത്. ചെപ്പടിവിദ്യ കൊണ്ട് ജനങ്ങളെ പറ്റിക്കാം എന്നല്ലാതെ അവരെ ധ്യാന മാര്‍ഗ്ഗത്തിലേക്ക് നയിക്കാനാവില്ല.

8. അമൃതാനന്ദമയി ആകട്ടെ, മുക്കിനു മുക്കിനു ബ്രഹ്മസ്ഥാന പ്രതിഷ്ഠ ചെയ്യുന്നു. ആടിപ്പാടി നേടേണ്ടത് അല്ല ആത്മജ്ഞാനം.

9. ഹിന്ദു മതത്തിന്ടെ അന്തരംഗമായ രാജയോഗവും അഹിംസയും പരത്താന്‍ ഇവിടെ ആരെയും കാണുന്നില്ല.

10.  ഞാന്‍ അഹങ്കാരിയാണ്. എന്റെ അഹങ്കാരം ലോകത്തിന് ഉപകാരമാവുന്നു. അഹങ്കാരമാകുന്ന വാള്‍കൊണ്ട് അജ്ഞാന കര്‍മ്മകാണ്ഡ ബ്രഹ്മരാക്ഷസന്ടെ ഹത്യ ഞാന്‍ നടത്തിയിരിക്കുന്നു. ഇനി കര്‍മ്മികള്‍ക്ക് ബാക്കിയുള്ളത് അവന്ടെ പിണ്ഡസദ്യ ഉണ്ടിട്ടു പോവുക എന്ന കര്‍മ്മം മാത്രമാണ്.

11.  ആനയെ കാണിച്ചു ആടാണെന്ന് പഠിപ്പിച്ചാല്‍ കുട്ടി വലുതായാലും ആനയെ കാണുമ്പോള്‍ ആടാണെന്നു പറയും. കല്ലിനെ കാണിച്ച് ഇത് ദൈവമാണെന്ന് ചെറുപ്പം മുതല്‍ പഠിപ്പിച്ചതുകൊണ്ടാണ് വൃദ്ധരായിട്ടും ഇപ്പോഴും ഹിന്ദുക്കള്‍ കല്ലിനെ അഭിഷേകം ചെയ്ത് മുളപ്പിച്ചെടുക്കുന്നതാണ് ആനന്ദമെന്നും അതിനെ കുളിപ്പിച്ചു പായസമൂട്ടി അതിനുമുന്നില്‍ കമിഴ്ന്നു വീഴുന്നതാണ് ആത്മ സാക്ഷാത്ക്കാരമെന്നും കരുതുന്നത്.

12.  ജാതീയത ഇപ്പോഴും നിലനിൽക്കുന്നത് അതിന്ടെ കേമത്തം കൊണ്ടല്ല. അജ്ഞാന തിമിരത്തിന്ടെ ശക്തികൊണ്ടാണ്. വിഗ്രഹാരാധനയും അജ്ഞാനത്തിന്ടെ പ്രൊഡക്ടാണ്.

13.  ഭക്ഷണം കഴിക്കാഞ്ഞാൽ ഉപവാസമോ കല്യാണം കഴിക്കാഞ്ഞാൽ ബ്രഹ്മചര്യമോ ആവുന്നില്ല! രണ്ടും മനസിനെ ഒതുക്കുക എന്ന ചര്യയാണ്. അതിന് ലൈംഗികബന്ധം തടസമല്ല.

14.  മാംസ ഭക്ഷകരെ! ജന്തുക്കളെ ദൈവം മനുഷ്യന് തിന്നാന്‍ വേണ്ടി സൃഷ്ടിച്ചതാണെങ്കില്‍ നിങ്ങളുടെ ഇളയ സഹോദരരേയും നിങ്ങള്‍ക്ക് കൊന്നു തിന്നാം. കാരണം, ഒരമ്മയുടെ/അച്ഛന്ടെ മക്കളില്‍ പ്രബലര്‍ ദുര്‍ബലരെ പിടിച്ചു തിന്നുന്നതാണ് ദൈവനയം എന്ന് നിങ്ങള്‍ സമ്മതിച്ചിരിക്കുന്നു.

15.  ചക്കവെട്ടും പോലെ ദേവാലയമുറ്റത്ത് പോലും ആടിനേയും പോത്തിനേയും കൊന്നുതിന്നു പരിചയിച്ചവർക്ക് മനുഷ്യന്ടെ കഴുത്തറുക്കാൻ മടിവരില്ല. അതും മതത്തിന്ടെ പേരിലാവുമ്പോൾ.

16. കുട്ടികളെ മാംസം കൊടുത്തു വളർത്തരുത്. അവരുടെ മുമ്പിൽവെച്ച് ജന്തു ഹിംസ ചെയ്യരുത്. അഹിംസയാണ് പരമമായ മനുഷ്യ ധർമ്മമെന്ന് പഠിപ്പിക്കുക. മതങ്ങൾ ഒരിക്കലും പഠിപ്പിക്കാത്ത ഈ ബാലപാഠം അദ്ധ്യാപകർ പഠിപ്പിക്കേണ്ടിയിരിക്കുന്നു.


17.  ജ്ഞാനികളെല്ലാം വിഗ്രഹാരാധനയെ തളളിപ്പറഞ്ഞിട്ടുണ്ട്. ശങ്കരാചാര്യർ പോലും അവസാന കൃതികളിൽ തളളിപ്പറഞ്ഞു. വസിഷ്ഠനാകട്ടെ മൃഗ സമാനരെന്ന് കർമ്മികളെ നിന്ദിച്ചു. വലിയ ക്ളാസിലെത്തിയവർ ചെറിയ ക്ളാസുകാരെ നിന്ദിക്കാറില്ല. വിഗ്രഹാരാധന ആദ്യ ക്ളാസല്ല. വിപരീത വഴിയാണ്. അതുകൊണ്ടാണ് ജ്ഞാനികൾ അതിനെ നിന്ദിച്ചത്.

18.  മതം ജയിലാണ്. ഭ്രാന്താലയത്തേക്കാൾ കഷ്ടമാണ്. ജയിലിലും ഭ്രാന്താലയത്തിലും പെട്ടവർക്ക് രക്ഷപ്പെടാൻ ചെറിയ ചാൻസുണ്ട്. മതത്തിൽ അതില്ല.

19. രാജയോഗം പോലെ ക്ഷേത്ര ദർശനവും ദിനചര്യയല്ലേ, അതാകാമെങ്കിൽ ഇതായിക്കൂടേ എന്നു ചിലർ ഇൻബോക്സിൽ ചോദിക്കുന്നു.
മറുപടി: ആളെക്കൊല്ലുന്നത് ഒരു കർമ്മമാണ്. രക്ഷിക്കുന്നത് മറ്റൊരു കർമ്മമാണ്. ഇവതമ്മിലുള്ള വ്യത്യാസം ഇപ്പറഞ്ഞ ദിനചര്യകൾക്കുമുണ്ട്.
മനസിനെ ഉളളിലേക്കു നോക്കുന്ന ചര്യയാണ് രാജയോഗം. പുറത്തേക്ക് അലയാൻ വിടുന്ന ചര്യയാണ് ക്ഷേത്ര ദർശനം, തീർത്ഥാടനം മുതലായവ.

20.  ബാലനെ മുതൽ വൃദ്ധനെവരെ ദൈവം പായസാദി നൈവേദ്യ പ്രിയനാണെന്നും ആലവട്ടം വെടി മുതലായ ആഢംഭര പ്രിയനാണെന്നും ഭക്ത വത്സലനാണെന്നും വശീകാരിയാണെന്നും തെറ്റിദ്ധരിപ്പിക്കുന്ന അജ്ഞാന സർവ്വകലാശാലകളാണ് ക്ഷേത്രങ്ങൾ.

21.  മനസ് എവിടെയെല്ലാം ഓടുന്നുവോ അവിടുന്നെല്ലാം മടക്കിയെടുത്ത് ആത്മസ്ഥാനത്ത് (പുരിക മദ്ധ്യത്തിൽ) ഒതുക്കുക. ഇതാണ് നിശ്ചിന്തനം. ഇതാണ് ഹിന്ദു മതസാരം. ചകിരിയും ചിരട്ടയും കടിച്ചുവലിച്ച് ഈ കാമ്പ് കാണാതിരിക്കരുത്.

22. //നിന്നെ കാണുന്നതുപോലെ, നിന്നെ കാണുന്നതിനേക്കാൾ സ്പഷ്ടമായി ഈശ്വരനെ എനിക്കു കാണാം//.......... ഈശ്വരനെ കണ്ടിട്ടുണ്ടോ എന്ന വിവേകാനന്ദന്ടെ ചോദ്യത്തിന്, ഇങ്ങിനെ വിഢിത്തം പറഞ്ഞവാണ് പരമഹംസൻ. ഇങ്ങിനെ പറഞ്ഞ ഒരാളെ നാമാരെങ്കിലും ഗുരുവാക്കുമോ? വ്യക്തിയെ കാണുന്നതുപോലെ ഈശ്വരനെ കാണാനൊക്കുമോ? രൂപമില്ലാത്ത നിർഗുണ വസ്തുവിനെ കാണുന്നതെങ്ങിനെ? മനോരമ പത്രം 4 നാളായി തട്ടിപ്പുകാരുടെ പരമ്പര ഇടുന്നുണ്ട്. വായിൽ നിന്ന് വിഗ്രഹമെടുക്കുന്നവരുടെ കഥയും മറ്റും ഇതിലുണ്ട് . ഇവരുടെ കൂട്ടത്തിൽ ടി പരമഹംസനേയും പെടുത്തേണ്ടതാണ്.


അല്ലെങ്കിലും, പരാശക്തിയെ മാംസംവെച്ചു പൂജിച്ചയാൾ അജ്ഞാനിതന്നെ. പുത്രമാംസത്തെ മാതാവ് തിന്നുമോ എന്ന ചിന്തപോലും ഇല്ലാത്തവനെ വിവേകാനന്ദനെപ്പോലൊരു ബുദ്ധിമാൻ ഗുരുവാക്കരുതായിരുന്നു. കേരളം മാത്രമല്ല ലോകമാണ് യഥാർത്ഥത്തിൽ ഭ്രാന്താലയം!

23. ശ്രീരാമകൃഷ്ണ പരമഹംസന്‍ യോഗിയും അല്ലാ, ജ്ഞാനിയും അല്ലാ, വെറും കര്‍മ്മിയാണെന്നു ബ്രഹ്മാനന്ദ സ്വാമി ശിവയോഗി:
"1905-ല്‍ വിദ്യാവിലാസം അച്ചുകൂടത്തില്‍ അച്ചടിച്ചിട്ടുള്ള ടി പരമഹംസന്ടെ ചരിത്രത്തിലുള്ള വചനമാണ് ചേര്‍ക്കുന്നത്.
വചനം 291.
ചോദ്യം: ദൈവം എവിടെയാകുന്നു? നമുക്ക് ദൈവത്തെ എങ്ങിനെ പ്രാപിപ്പാന്‍ കഴിയും?
ഉത്തരം: സമുദ്രത്തിലുള്ള മുത്തുച്ചിപ്പികളെ കിട്ടുന്നതുവരെ മുങ്ങിനോക്കി യത്നിക്കും പ്രകാരം ലോകത്തിലുള്ള ദൈവത്തെ കാണുന്നത് വരെ നീ യത്നിക്കണം.
ഇത്തരം ഉത്തരം ദൈവത്തെ അന്വേഷിച്ചു വലയുന്ന കര്‍മ്മികളുടേ താകുന്നു. ടി പരമഹംസന്‍ ജ്ഞാനിയായിരുന്നാല്‍ സമ്യഗ് ദര്‍ശനം എന്ന ജ്ഞാനത്തെയും, യോഗിയായിരുന്നാല്‍ വൃത്തി നിരോധം എന്ന യോഗത്തെയും മാത്രം ഉപദേശിച്ചു ദൈവത്തെ അന്വേഷിച്ചലയുന്ന കര്‍മ്മ കാണ്ഡത്തെ ഖണ്ടിക്കുമായിരുന്നു.
ആ സമ്പ്രദായത്തെ വിട്ടു വിഗ്രഹാരാധനാദി കര്‍മ്മങ്ങളില്‍ തള്ളിയിടുന്ന ഉപദേശങ്ങള്‍ പലതും തച്ചരിത്രത്തില്‍ കാണുന്നു. ആ സ്ഥിതിക്ക് ശ്രീരാമ കൃഷ്ണ സംഘത്തെ ഭ്രമിച്ചു കൊണ്ടാടുന്നവര്‍ കപട പ്രമാണങ്ങളാല്‍ മറയ്ക്കപ്പെട്ട യോഗജ്ഞാന തത്വത്തെ കണ്ടുപിടിപ്പാന്‍ കഴിയാത്തവര്‍ എന്ന് മാത്രമേ തീരുമാനിപ്പാന്‍ അവകാശമുള്ളൂ.
വചനം 218.
"ഈ ഉയര്‍ന്ന ജ്ഞാനം ലഭിക്കുന്നത് വരെ ജാതി വ്യത്യാസം അവശ്യം ആവശ്യം ആകുന്നു" എന്നുകൂടി ടി പരമഹംസന്‍ പറഞ്ഞിരിക്കുന്നു. ഇത് എന്തൊരു കഷ്ടം! ഈ സ്ഥിതിക്ക് മതാമ്മ പൌരോഹിത്യം വഹിച്ചു നടത്തിവരുന്ന "തിയോസഫി" ബ്രഹ്മവിദ്യാലയം കര്‍മ്മകാണ്ഡത്തെ പരത്തുന്നതില്‍ എന്താ ആശ്വര്യം?"
(ശ്രീരാമകൃഷ്ണ മഠം ഇതിനു മറുപടി പറയേണ്ടതാണ്)

24. ഞാൻ ഹിന്ദു മതത്തെ വിമർശിക്കുന്നു എന്ന കാരണത്താൽ എനിക്ക് Friend request അയക്കുന്ന കൃസ്ത്യൻ, മുസ്ളീം സഹോദരരോട്:-
മതത്തിന് അതീതമായി ചിന്തിക്കുന്ന ആളാണ് ഞാൻ. ഒരു മതത്തേയും പിൻതാങ്ങില്ല. യഥാർത്ഥ മതം സകലർക്കും ആനന്ദമാണ്. മറ്റുളള മതങ്ങളിലേക്ക് നമ്മെ മാതാപിതാക്കൾ നിർബന്ധിച്ച് ചേർത്തിയതാണ്. ആ മതങ്ങളെല്ലാം കൃത്രിമമാണ്.
ഘർ വാപസിയെന്നാൽ കൃത്രിമ മതങ്ങളിൽ നിന്നും പ്രകൃത്യാലുളള മതമായ ആനന്ദ മതത്തിലേക്കുളള തിരിച്ചുപോക്കാണ്. അങ്ങിനെ ചിന്തിക്കുന്നവർ മാത്രം സുഹൃത്തായാൽ മതി.

25. ദൈവചൈതന്യം കല്ലിൽ ആവാഹിക്കാൻ കഴിയുമെന്ന് വാദിക്കുന്നവരോട് ഒറ്റച്ചോദ്യം:-
എങ്കിൽ എന്തിന് കല്ലിനെ ചൈതന്യം കൊടുത്ത് പറപ്പിക്കണം, മരിച്ചുപോയ ഒരു നല്ല മനുഷ്യന്ടെ ശവത്തെ ചൈതന്യം കൊടുത്ത് ഒന്നു നടത്തിച്ചു കാണിക്കാമോ?

26.  വിഗ്രഹാരാധന തെറ്റാണെന്നതിന് ദൃഷ്ടാന്തമാണ് ബ്രാഹ്മണർ. അവരാണല്ലൊ ഏറ്റവുമധികം വിഗ്രഹാരാധന ചെയ്തത്. എന്നിട്ടെന്തുണ്ടായി. നീ പറയൻ നീ പാണൻ ദൂരെപ്പോ, നിന്നെ കണ്ടാൽ കുളിക്കണം എന്നിങ്ങനെ ഭേദദൃഷ്ടി ഏറ്റവുമധികം നേടി! ഏക ദൈവത്തെ വിട്ട് നാനാ മൂർത്തിഭേദവും സമ്പാദിച്ചു. മനശ്ശുദ്ധി വന്നില്ല. ഭരണവും കയ്യിൽനിന്നു പോയി. ഉളള കൃഷിയും പോയി. ശാപ്പാടിന് വഴിയില്ലാതായപ്പോൾ വേദ പഠനം ഉപേക്ഷിച്ച് കോളേജു പഠിച്ച് പലതരം ജോലിക്കു ചേർന്നു. ബ്രാഹ്മണനുകൂടി ഉതകാത്ത വിഗ്രഹാരാധനകൊണ്ട് ശൂദ്രാദികൾക്ക് എന്താണ് ഗുണം? അധോഗതി മാത്രം. അത്ര തന്നെ!

27. കല്ല് ഈശ്വരന് പ്രതീകമാണെങ്കിൽ, ചിരട്ടയിലെ മണ്ണ് നൈവേദ്യത്തിനു പ്രതീകമാക്കുക. പായസം അട വട എന്നിവയുണ്ടാക്കാൻ പണം കളയരുത്. അതെല്ലാം പ്രതീകാത്മകമായി മണ്ണു കുഴച്ച് ഉണ്ടാക്കാവുന്നതാണ്.
ക്ഷേത്രം നിർമ്മിക്കാൻ കാശു കളയണ്ട. ക്ഷേത്രത്തിനു പ്രതീകമായി ഗാത്രം മതി. അഭിഷേകം ചെയ്തു കളയുന്ന പാല്, പഞ്ചാമൃതം, ഇളനീർ മുതലായവക്കു പകരം പ്രതീകമായി മഴവെളളം മതി.
തീയിലിട്ടു നശിപ്പിക്കുന്ന തേങ്ങ, നെയ്യ്, ചോറ് മുതലായതിനു പകരം പ്രതീകമായി ചരല്, മണല് മുതലായവ മതി.
കല്ല് ദൈവത്തിന് പ്രതീകമാണെന്നു പറയുന്നവർ വഞ്ചകൻമാരാണ്. എങ്ങും നിറഞ്ഞ ദൈവത്തിന് ഒരു പ്രതീകത്തിന്ടെ ആവശ്യമില്ല.

28. "ക്ഷേത്ര ചൈതന്യ രഹസ്യം" ഒലക്ക! ചൈതന്യമുളള മനുഷ്യനെ ജഢത്തിലും വെച്ച് ജഢമായ കരിങ്കല്ലിന് അടിമയാക്കി ബാല്യം മുതൽ മരണംവരെ മയക്കിയിടുന്ന അജ്ഞാന കലാശാലകൾ ക്ഷേത്രം പോലെ മറ്റൊന്നില്ല.
വിഗ്രഹത്തെ കുത്തിപ്പുഴക്കി തലകീഴായി നാട്ടുന്ന കളളന്ടെ കാലിനെപ്പോലും സ്തംഭിപ്പിക്കാനാവാത്ത നിങ്ങളുടെ വിഗ്രഹങ്ങൾ ഭുക്തി മുക്തികളെ തരാൻ ശക്തിയുളളതാണെന്നു നിങ്ങൾ പറഞ്ഞാൽ അമേദ്യം തിന്നുന്നവർ മാത്രമേ അതു വിശ്വസിക്കുകയുള്ളൂ.

29.  വിഗ്രഹാരാധന തെറ്റാണെന്നതിന് ദൃഷ്ടാന്തമാണ് ബ്രാഹ്മണർ. അവരാണല്ലൊ ഏറ്റവുമധികം വിഗ്രഹാരാധന ചെയ്തത്. എന്നിട്ടെന്തുണ്ടായി. നീ പറയൻ നീ പാണൻ ദൂരെപ്പോ, നിന്നെ കണ്ടാൽ കുളിക്കണം എന്നിങ്ങനെ ഭേദദൃഷ്ടി ഏറ്റവുമധികം നേടി! ഏക ദൈവത്തെ വിട്ട് നാനാ മൂർത്തിഭേദവും സമ്പാദിച്ചു. മനശ്ശുദ്ധി വന്നില്ല. ഭരണവും കയ്യിൽനിന്നു പോയി. ഉളള കൃഷിയും പോയി. ശാപ്പാടിന് വഴിയില്ലാതായപ്പോൾ വേദ പഠനം ഉപേക്ഷിച്ച് കോളേജു പഠിച്ച് പലതരം ജോലിക്കു ചേർന്നു. ബ്രാഹ്മണനുകൂടി ഉതകാത്ത വിഗ്രഹാരാധനകൊണ്ട് ശൂദ്രാദികൾക്ക് എന്താണ് ഗുണം? അധോഗതി മാത്രം. അത്ര തന്നെ!

30. ദുഖം ഉളളതുകൊണ്ടാണ് മോചനത്തിനായി ശ്രമമുളളത്. മോക്ഷം മിഥ്യയല്ല. പഞ്ചാഗ്നി മദ്ധ്യത്തിലും മനോ നിയന്ത്രണമുണ്ടങ്കിൽ മോക്ഷമായി.
കൊടുങ്കാറ്റടിച്ചാലും പർവതം പോലെ കുലുങ്ങാതിരിക്കണം. കാറ്റിൽ കരിയിലകൾ പറക്കുന്നു. മലകൾ അനങ്ങുന്നില്ല. ഈ ദൃഡത മനസിന് വരുത്താനാണ് നിശ്ചിന്തനം ശീലിക്കണമെന്ന് ബ്രഹ്മാനന്ദ സ്വാമി ശിവയോഗിയെ പോലുളളവർ പറഞ്ഞത്.

31. ആയിരം കൊല്ലം ക്ഷേത്രം കെട്ടി വിഗ്രഹത്തെ പൂജിച്ച ഹിന്ദുവിന് പണം പോയതല്ലാതെ ഗുണം കിട്ടിയില്ല. നാനാജാതി ഭേദത്താൽ ഇന്നും തമ്മിൽതല്ലുന്നു.
ജന്തുക്കളെ ഹിംസിച്ച് ശവംതിന്നുന്ന ദുഷ്ടബുദ്ധിയും മാറിയില്ല. മൂർത്തിഭേദവും അനാചാരങ്ങളും വർദ്ധിച്ചു. ഇനിയൊന്നു മാറ്റിപ്പിടിച്ചുകൂടേ?

32.  ഗീതയിൽ എന്തുകൊണ്ട് ജാതിഭേദവും ജന്തുഹിംസയും വിഗ്രഹാരാധനയും വിലക്കിയില്ല? ഇവയെ വിലക്കാത്ത ഗീത എങ്ങിനെ ജ്ഞാന മാർഗ്ഗമാവും?

33. വിഗ്രഹാരാധന കൂടാതെ ഈശ്വരനെ അറിയാനാവില്ല, വിഗ്രഹം ആദ്യ പടിയാണ് എന്നു പറയുന്നവരോട് ചില ചോദ്യങ്ങൾ
എന്നും LKG ക്ളാസിൽ കിടന്നാൽ മതിയോ? എന്നും ABCD പഠിച്ചാൽ മതിയോ? ക്ളാസ് കയറ്റം കൊടുക്കാൻ നിങ്ങൾ എന്തു നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്? എത്ര പേർക്ക് ഒന്നാം ക്ളാസിലേക്ക് കയറ്റംകൊടുത്തു? 90 കഴിഞ്ഞ അപ്പൂപ്പനെ ഇപ്പോഴും LKG ക്ഷേത്രത്തിൽ ചുറ്റിക്കുന്നത് മോശമല്ലേ?

34. അരൂപിക്ക് രൂപം കൊടുത്ത് ആരാധിക്കേണ്ട ആവശ്യമെന്ത്? ആരാധിച്ചാൽ പ്രസാദിക്കുന്ന കൂട്ടത്തിലാണോ ആ അരൂപി?
സ്നേഹത്തിന് രൂപമില്ല. സ്നേഹത്തിനെ രൂപം കൊടുത്ത് ആരാധിച്ചിട്ടാണോ നിങ്ങൾ സ്നേഹം എന്താണെന്നു മനസിലാക്കുന്നത്? അല്ല. പിന്നെന്തിന് ഈശ്വരനുമാത്രം രൂപം കൊടുക്കണം?

35. ജന്തുശവം തിന്നുന്നവരെ ഹീനരും അധമരുമായി കണക്കാക്കണം. അവരെ ദേവാലയങ്ങളിൽ കയറ്റരുത്. ശബരിമലക്ക് പോകുമ്പോഴും, റംസാന്‍ നോമ്പുകാലത്തും, വ്രത കാലത്തും മാത്രം അനുഷ്ടിക്കാനുള്ളതല്ല അഹിംസാ ധര്‍മ്മം.


36. ദൈവം മൃഗങ്ങളെ സൃഷ്ടിച്ചത് മനുഷ്യന് തിന്നാന്‍ വേണ്ടി ആണെന്ന് വാദിക്കുന്നവര്‍ കപട മതക്കാരാണ്. നിങ്ങളുടെ ദൈവത്തെ ദയാമയന്‍ എന്ന് പറയണമെങ്കില്‍, നിങ്ങളുടെ മതത്തെ സമാധാനമതം എന്ന് പറയണമെങ്കില്‍, നിങ്ങള്‍ അഹിംസാ നിഷ്ടരായിരിക്കണം.

37. മൃഗ ശവം തിന്നുന്നവര്‍ക്ക് മതത്തേയും ദൈവത്തെയും വാഴ്ത്താന്‍ അവകാശമില്ല. അവരെയാണ് യഥാര്‍ത്ഥത്തില്‍ നിരീശ്വര വാദികള്‍ എന്ന് പറയേണ്ടത്.
38. ഭഗവത് ഗീതയുടെ സാരമാണെന്നു പ്രചരിപ്പിച്ച് കടകളിലും വീടുകളിലും മറ്റും പ്രദര്‍ശിപ്പിക്കുന്ന നോട്ടീസ് ശ്രദ്ധിച്ചിട്ടുണ്ടോ? "സംഭവിച്ചതെല്ലാം നല്ലതിന്, ഇനി സംഭവിക്കാന്‍ ഇരിക്കുന്നതും നല്ലതിന്...." എന്ന് തുടങ്ങുന്ന വരികള്‍.
ഇങ്ങിനെ ഒരു വാചകം ഗീതയില്‍ ഇല്ല എന്നതാണ് രസകരം. സംഭവിച്ചത് എല്ലാം നല്ലതാണെങ്കില്‍ അര്‍ജ്ജുനന്ന് യുദ്ധം ചെയ്യേണ്ട ആവശ്യം വരുന്നില്ല. ദുര്യോധനന്ടെ ദുഷ് ചെയ്തികള്‍കൊണ്ട് തങ്ങള്‍ക്കും രാജ്യത്തിനും സംഭവിച്ചതൊക്കെ നല്ലതിനാണെന്നു കരുതി സഹിച്ചിരിക്കാമല്ലോ!
യോഗ നിഷ്ഠയോടെ കര്‍മ്മം ചെയ്യണം സംഭവങ്ങളെ മാറ്റിമറിക്കാന്‍ സ്വ പ്രയത്നം കൊണ്ട് സാധിക്കും എന്നതാണ് ഗീതാസാരം. എന്നാല്‍, ചിലര്‍ പ്രചരിപ്പിക്കുന്നതാകട്ടെ നേരെ വിപരീതവും!

39.  പുഷ്പാജ്ജലിക്ക് ഇത്ര രൂപാ, നിറമാലക്ക് ഇത്ര രൂപാ എന്നൊക്കെ അമ്പലങ്ങളിൽ എഴുതി വെക്കുന്നുണ്ട്. ഇവയുടെ ഫലം കൂടി എഴുതി വെക്കണം. ഗ്യാരണ്ടി കാർഡും നൽകണം. ഭക്തി കച്ചവടമായ സ്ഥിതിക്ക് ഇതെല്ലാം ഉപഭോക്തൃ നിയമ പരിധിയിൽ കൊണ്ടുവരണം. വാഗ്ദത്ത ഫലം കിട്ടിയില്ലെങ്കിൽ വാങ്ങിയ പണം തിരിച്ചു കൊടുക്കണം. അമ്പലക്കമ്മറ്റിക്കാർക്കെതിരേ വഞ്ചനാക്കുറ്റത്തിന് കേസെടുക്കയും വേണം.

40. പാവംപിടിച്ച വല്യമ്മ വിഗ്രഹത്തിനു മുന്നിൽ കൈകൂപ്പി നിന്ന് കണ്ണടയ്ക്കുന്നത് അറിവില്ലാത്തതു കൊണ്ടാണെന്നു സമാധാനിക്കാം.
എന്നാൽ പഠിപ്പുളള ISRO ശാസ്ത്രജഞനെ പോലുളളവർക്ക് ഒരു ഉമ്മ പെണ്ണിനോ നസ്രാണി പെണ്ണിനോ ഇല്ലാത്ത ഈ അജ്ഞാനം എങ്ങിനെ വന്നുകൂടി?
ദൈവം നിർഗുണമെന്നു ബഡായി പറയുന്ന അദ്വൈതികൾക്കും ഗീതാ പ്രഭാഷകർക്കും പോലും കല്ലിനുമുന്നിൽ വീണു കരയാൻ മാത്രം വിവരക്കേട് ഹിന്ദു മതത്തിലല്ലാതെ മറ്റെവിടെയുണ്ട്?

41. ഹിന്ദു മണ്ടന്മാർ വായിൽ ശൂലം കുത്തുന്നത് എന്തിന്? മുതുകിൽ കൊളുത്തിട്ട് തൂങ്ങുന്നതും തീയിലൂടെ നടക്കുന്നതും എന്തിനാണ്?
വേദന അനുഭവിച്ചാൽ ദൈവം പ്രസാദിക്കുമെങ്കിൽ, കൈകാലുകൾ അൽപാൽപം അരിഞ്ഞ് തീയലിട്ട് ദൈവത്തെ പ്രസാദിപ്പിച്ച്, നേപ്പാളിൽ ഭൂകമ്പത്തിൽ മരിച്ചവരെ ജീവിപ്പിച്ചു കാണിക്കൂ. എല്ലാ മതക്കാരും നിങ്ങളെ അംഗീകരിക്കും.
നിങ്ങളുടെ ദൈവം പ്രസാദിച്ചാൽ ചെയ്യാൻ കഴിയാത്തതായി. എന്താണുളളത്! മാർക്കണഡേയനും പ്രഹ്ളാദനും ഉദാഹരണമല്ലേ? വാചകമടിച്ചു സമയം കളയാതെ ഒന്നു ശ്രമച്ചൂടേ?


42. ഇസ്ളാമിക ഭീകരവാദം ഖുറാനിൽ:

1. ബഹുദൈവ വിശ്വാസികളെ പതിയിരുന്ന് പിടിച്ചു കൊല്ലുക (9:5)
2. അല്ലാഹുവിനോട് സമരം ചെയ്യുന്നവരെ ക്രൂശിക്കുകയോ വധിക്കുകയോ കൈകാലുകൾ ഒന്നിടവിട്ടു മുറിക്കുകയോ ചെയ്യുക (5:33)
3. ക്രിസ്ത്യാനികളേയും ജൂതന്മാരേയും മിത്രങ്ങളും സഹിയികളുമാക്കരുത് (5:51)
4. സത്യനിഷേധികളെ കണ്ടാൽ അവരുടെ പിടലിക്ക് വെട്ടുക (47:4)
5. അവിശ്വാസത്തിന്ടെ മാർഗംസ്വീകരിച്ചവരെങ്കിൽ നിങ്ങളുടെ പിതാക്കളുമായോ സ്നേഹ ദാരങ്ങളുമായോ പോലും സൗഹൃദം സ്ഥാപിക്കരുത് (9:23)
ഈ ഗ്രന്ഥമാണ് പരമ സ്നേഹത്തിന്ടേയും കാരുണ്യത്തിന്ടേയുംസമാധാനത്തിന്ടേയും സുവിശേഷമാണെന്ന് കൊട്ടിഘോഷിക്കുന്നത്.
--രാജഗോപാൽ വാകത്താനം യുക്തിരേഖ ഫെബ്രുവരി-മാർച്ച് 

43.  മാംസം വിളമ്പാത്ത ഒരു അഹിന്ദുവിന്ടെ കല്യാണം എന്റെ ഓര്‍മ്മയില്‍ ഉണ്ടായിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ഹിന്ദുക്കളും ഈ കൊലപാതക കല്യാണം ഫാഷനാക്കിയിരിക്കുന്നു. കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ ഒരു ഹിന്ദുവിന്ടെ (അബ്രാഹ്മണ) കല്യാണം പോലും, തിരുവനന്തപുരത്ത് നടന്നിട്ടില്ല എന്ന് പറയാം. പക്ഷേ, ഇന്നലെ അങ്ങിനെ ഒരു കല്യാണത്തില്‍ പങ്കെടുത്തു. സ്നേഹത്തോടെ കൈ കൊടുത്ത് ഗൃഹനാഥനെ അനുമോദിച്ചു.
പറഞ്ഞു വന്നപ്പോള്‍, ബ്രഹ്മാനന്ദ സ്വാമി ശിവയോഗിയുടെ ശിഷ്യന്‍, ഇയ്യിടെ അന്തരിച്ച ആനന്ദന്‍വൈദ്യരുടെ അയല്‍ക്കാരനാണ് കക്ഷി. ശിവയോഗിയാകട്ടെ അഹിംസ വ്രതമാക്കാന്‍ പറഞ്ഞ ഗുരുവാണ്. അതിനെ ഉള്‍ക്കൊണ്ട വൈദ്യര്‍, തന്ടെ വൈദ്യശാലയില്‍ വരുന്ന രോഗികളോട്, മീനും മുട്ടയും മാംസവും, മരുന്ന് കഴിക്കുന്ന കാലത്തെങ്കിലും ഒഴിവാക്കി പഥ്യം നോക്കണം എന്ന് നിര്‍ദ്ദേശിക്കാറുണ്ട്‌ (ആവശ്യമില്ലെങ്കിലും!). 90 വയസ്സിനിടയില്‍ എത്രയോ ജീവികളെ അങ്ങിനെ പരോക്ഷമായി അദ്ദേഹം കൊലയില്‍ നിന്ന് രക്ഷിച്ചിട്ടുണ്ട്.
വൈദ്യരുടെ സ്നേഹ സംഭാഷണങ്ങളില്‍ അയല്‍ക്കാരനായ രാധാകൃഷ്ണനോട് പലപ്പോഴും പറയാറുള്ള ഒരു കാര്യം, കല്യാണം മംഗള കര്‍മ്മമാണെന്നും, ജന്തുക്കളെ കൊന്നു ശവം ഭക്ഷിക്കുന്ന ചടങ്ങ് കല്യാണമാവില്ലെന്നും ആയിരുന്നുവത്രേ! അങ്ങിനെ, മരണ ശേഷവും കുറേ ജന്തുക്കളെ കല്യാണ അടുപ്പില്‍ നിന്ന് രക്ഷിക്കാന്‍ ആനന്ദന്‍ വൈദ്യരെന്ന ആ മഹാ യോഗിക്ക് കഴിഞ്ഞിരിക്കുന്നു. പ്രണാമങ്ങള്‍.

44. ഹേ ആത്മീയ വാദികളേ! നിങ്ങൾ പറയുംപോലെ എല്ലാം കണ്ടുംകൊണ്ട് സർവസാക്ഷിയായി, നിത്യമുക്തനായ ഒരാത്മാവുണ്ടെങ്കിൽ ബോധക്കേടിലും, ഓപ്പറേഷൻ തിയേറ്ററിൽ ഡാക്ടരേയും മറ്റും കാണാത്തത് എന്തുകൊണ്ട്?
നിങ്ങൾ മുലകുടിച്ചിരുന്ന കാലത്ത് നിങ്ങളുടെ ആത്മാവ് എവിടെയായിരുന്നു?
പൂർവ ജൻമത്തിൽ നിങ്ങൾ ആരായിരുന്നുവെന്ന് നിങ്ങളടെ ആത്മാവ് ഓർക്കാത്തത് അതിന്ടെ മറവി കൊണ്ടാണോ?
മനസിനപ്പുറം ഒരാത്മാവോ ഈശ്വരനോ ഇല്ല എന്ന ബ്രഹ്മാനന്ദ സ്വാമി ശിവയോഗിയുടെ സിദ്ധാന്തത്തെ എതിർക്കാൻ നിങ്ങൾ ഏതു ശങ്കരനെയാണ് എഴുന്നെളളിക്കാൻ പോകുന്നത്!

45. വിഗ്രഹത്തെ കുളിപ്പിച്ച് പായസം കൊടുത്താൽ ദൈവം പ്രസാദിക്കുമെന്നു കരുതുന്നത് യുക്തമാണോ?
മനസിനെ വശീകരിക്കാനാവാത്ത മനുഷ്യൻ മനസിനാൽ കൽപിക്കപ്പെട്ട ഈശ്വരനെ പ്രസാദിപ്പിക്കാം എന്നു കരുതന്നത് യുക്തമാണോ?
ലോകം മുഴുവന്‍ ഹിംസാമയമായി കണ്ടിട്ടും ദൈവം കരുണാമയനാണെന്നു കരുതുന്നത് യുക്തമാണോ?
സരസ്വതിയെ പൂജിച്ചിട്ടാണോ Albert Einstein മഹാ ബുദ്ധിമാനായത്? Bill Gates പണക്കാരനായത് ലക്ഷ്മിദേവിയെ പൂജിച്ചിട്ടാണോ?

46. സൂക്ഷ്മ ശരീരം എന്ന ഒന്നില്ല. മനസിനെയാണ് അങ്ങിനെ തെറ്റിദ്ധരിച്ച് പറയുന്നത്.
പൂജകൊണ്ടും മന്ത്രം കൊണ്ടും ഭജനകൊണ്ടും മറ്റും cosmic energy കിട്ടി എന്നു ചിലർ പറയുന്നു. എന്നാൽ അങ്ങിനെയൊന്നില്ല. മനസിന് അൽപനേരത്തേക്ക് കിട്ടിയ ഉത്സാഹത്തെയാണ് ഊർജമെന്ന് തെറ്റിദ്ധരിക്കുന്നത്.
ടെലിപ്പതി, ടെലി കെനസിസ് ജ്യോതിഷം, യന്ത്രം ജപിച്ചു കെട്ടൽ മുതലായവ കപട ശാസ്ത്രം എന്ന വകുപ്പിൽ പെടുന്നു. ചിലർക്കു ചിലപ്പോൾ മാത്രം 'ഒത്താൽ ഒത്തു' എന്ന രീതിയാണിവയ്ക്ക്. മനസിന്ടെ അജ്ഞതയാണിവയെല്ലാം.
ഇത്തരം അന്ധമായ വിശ്വാസങ്ങൾ മനോബലം ക്രമേണ കുറയ്ക്കാനേ ഉപകരിക്കൂ. ജ്ഞാന ധൈര്യമാണ് നമുക്കാവശ്യം. അതിന് ആലോചനയും അറിവുനേടലുമാണ് വേണ്ടത്.

47.  പരസ്യമായിട്ട് കല്ലിനെ തൊഴുതു നമസ്കരിക്കുന്നതിനേക്കാൾ ഭേദമാണ് പരസ്യമായിട്ട് ആണും പെണ്ണും കെട്ടിപ്പിടിച്ച് ചുംബിക്കുന്നത്. മോക്ഷ സായൂജ്യം വിഗ്രഹത്തിലൂടെ കിട്ടിക്കാണുന്നില്ല. എന്നാൽ സ്നേഹ സായൂജ്യംആണിനും പെണ്ണിനും ചുബനത്തിലൂടെ കിട്ടിക്കാണുന്നുമുണ്ട്.

48. കുഞ്ഞിന്ടെ മുമ്പിലിട്ട് ആടിനെ വെട്ടുകയാണെങ്കിൽ കുഞ്ഞ് കരയും. മുസ്ലിം കുഞ്ഞായാലും ഹിന്ദു, കൃസ്ത്യൻ കുഞ്ഞയാലും കരയും. വേണ്ടാ കൊല്ലരുതേ എന്നു പറഞ്ഞ് മുഖം പൊത്തും.
അപ്പോൾ വങ്കനായ father പറയും, കുഞ്ഞേ ഇത് അളളാഹു/വേദം/മശീഖാ അനുവദിച്ചതാണ് എന്ന്. കുഞ്ഞിന്ടെ മസിലെ ദയ അവിടെ തീരുന്നു. നാളെ മനുഷ്യനെ കൊല്ലാനും കുഞ്ഞു മനസ് തയായാറാകുന്നു.
ചിന്തയ്ക്കു വിടുന്നു.

49.  ഞാന്‍ പറയുന്നതുതന്നെ ഈ സ്വാമിയും പറഞ്ഞു. സത്യം പറയുന്നത് ആരായാലും ബഹുമാനിക്കണം. ഈ സ്വാമിയെപ്പോലെ എല്ലാ മത പ്രതിനിധികളും പറഞ്ഞു തുടങ്ങണം. ഹോമിച്ചും അഭിഷേകിച്ചും കളയുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ പാവങ്ങളുടെ വിശപ്പടക്കാന്‍ കൊടുക്കണം. അമ്പലങ്ങളെ യോഗശാലകളാക്കി മാറ്റണം.

50. എവിടെവിടെ ധർമം നശിക്കുന്നവോ അവിടവിടെ ഞാൻ വന്ന് ധർമ്മം പുനസ്ഥാപിക്കും എന്നു പറഞ്ഞു പോയ ആളെ കാണുന്നില്ലല്ലോ!
നരഹിംസയും ജന്തുഹിംസയും അധർമ്മം അല്ലെന്നുണ്ടോ?
മനസിൽ പ്രവേശിച്ച് ഹിംസ അധർമ്മമാണെന്ന് ജനങ്ങൾക്ക് തോന്നിച്ചാലും മതിയായിരുന്നു!

51.  അനാചാരങ്ങൾക്ക് പേരുകേട്ട ഹിന്ദുമതവും, ഹിംസക്കു പേരുകേട്ട ഇസ്ളാം മതവും, ദീനതക്ക് പേരുകേട്ട കൃസ്തു മതവും ഒരുപോലെ വിമർശിക്കപ്പെടേണ്ടതാണ്.

52.  തിന്നാനുളള തേങ്ങ തീയിലിടുകയും കുടിക്കാനുളള പാൽ ശിലയിലൊഴുക്കുകയും ചെയ്യുന്ന ഹിന്ദുവാണോ; ഹജ്ജിന് കോടി മൃഗങ്ങളെ കശാപ്പു ചെയ്ത് ഈശ്വര പ്രീതിയെ കാംക്ഷിക്കുന്ന മുസൽമാനാണോ; കൃസ്തുവിനു പോലും ദൈവം തന്നെ സ്വീകരിച്ചുവോ എന്ന ജ്ഞാനം കൊടുക്കാത്ത ദൈവ മതത്തെ ചുമക്കുന്ന കൃസ്ത്യനാണോ അധികം വിഢി?

53. രാവിലെ വേദം പഠിച്ച് ഉച്ചക്ക് ബസ് ഓടിക്കുന്നവൻ ഭഗവത് ഗീതയനുസരിച്ച് ബ്രാഹ്മണനോ ശൂദ്രനോ?
കലം ഉണ്ടാക്കുന്നവനും മീൻ പിടിക്കുന്നവനും കൃഷ്ണൻ പറഞ്ഞ നാലു ജാതിയിൽ പെടുമോ?
ഒരാൾ ജോലി മാറുന്നതനുസരിച്ച് ജാതിയും മിനിട്ടിനു മിനുട്ടിനു മാറുമോ?

54.  ചെങ്ങന്നൂർ ഭഗവതി തൃപ്പൂത്തായെന്ന് അടുത്ത കാലംവരെ പത്രങ്ങളിൽ വാർത്ത വരുമായിരുന്നു. ഭഗവതിയുടെ ഉടുപുടവയിൽ ചോര കണ്ടതായി പൂജാരി അറിയിക്കുന്നു. തീണ്ടാരിത്തുണി വലിയ തുകക്കു വിൽക്കുന്നു. ആലപ്പുഴയിലെ പി.പി.സുമനൻ വിവരാവകാശ നിയമമനുസരിച്ചു നൽകിയ ഹർജിയെ തുടർന്ന് കുറേക്കാലം ഭഗവതി തൃപ്പൂത്തായില്ല....... ഇന്നത്തെ (07/03/15) മനോരമയിൽ കുരീപ്പുഴ ശ്രീകുമാർ.

55. ആറ്റുകാൽ അമ്പലത്തിൽ കുരുതി എന്നൊരു ഉത്സവം നടന്നിരുന്നു. അതിൽ 300 ആടുകളേയും 500 ൽ പരം കോഴികളേയും കൊന്നിരുന്നു. ജന്തുമാംസത്തെ ദേവി ഭക്ഷിക്കുമെന്ന മൂഢ വിശ്വാസം ഇവിടുത്തുകാർക്ക് ഉണ്ടായിരുന്നു. ബ്രഹ്മാനന്ദ സ്വാമി ശിവയോഗിയുടെ മോക്ഷ പ്രദീപം എന്ന ഗ്രന്ഥത്തിന്ടെ പ്രചാരമാണ് ഈ ഹീന കർമ്മം നിർത്തൽചെയ്തതെന്ന് കവി കെ.സി.കേശവപ്പിളള രേഖപ്പെടുത്തിയിട്ടുണ്ട്. പൊങ്കാലയും ഇതുപോലൊരു മൂഢ വിശ്വാസമാണ്. ദേവിയെ വശീകരിക്കാമെന്ന മൂഢവിശ്വാസം!

56. ഹിന്ദുക്കളേ! വിഗ്രഹത്തിനെ അഭിഷേകം ചെയ്തു മുളപ്പിച്ചെടുക്കേണ്ടതല്ല ആത്മാനന്ദം. നിങ്ങൾ ബിംബങ്ങളിൽ ഒഴുക്കിക്കളയുന്ന പദാർത്ഥങ്ങളുണ്ടങ്കിൽ ഇന്ത്യയിൽ പട്ടിണി ഒഴിവാക്കാം.

57.  ദേവാലയങ്ങൾ കളളന്മാർ കുത്തിത്തുറന്ന് മോഷ്ടിക്കുന്നു. ഒരു കൊതുവോ ഉറുമ്പോ ചെയ്യുന്ന പ്രതിരോധം പോലും നിങ്ങളുടെ ദൈവത്തിന് സാധിക്കുന്നില്ല. അശക്തനായ ഈ ദൈവത്തെ ആരാധിച്ചാൽ എന്തുഫലം?

58.  ഓങ്കാരത്തിനും തവളയുടെ പേക്രോം ശബ്ദത്തിനും അർത്ഥമാലോചിക്കുന്നത് ഒരുപോലെ നിഷ്ഫലമാണ് - ശിവയോഗി.

59.  എന്ടെ വലിയ വേദന കശാപ്പിനു കൊണ്ടു പോകുന്ന സാധുജീവികളുടെ ദയനീയാവസ്ഥ കാണുമ്പോഴാണ്. സ്കൂട്ടറിൽ കൊണ്ടുപോകുന്ന കോഴികളുടെ ചുണ്ട് റോഡില് ഉരഞ്ഞു കൊണ്ടിരിക്കുന്നത് കണ്ടാൽ അന്ന് മനഃസമാധാനം നഷ്ടകാമാകാറുണ്ട്. കോഴി ബിരിയാണി തിന്നുന്നവർ ഈ വേദന അറിയുന്നുണ്ടോ?

60. മനുഷ്യൻ ജന്തുശവം തിന്നുന്ന അപരിഷ്കൃതനായി അധഃപതിച്ചിരിക്കുന്നു. അനാഥ പ്രാണികളെ ഹിംസിക്കുന്നതിനെ ചോദ്യം ചെയ്യാനോ ഹിംസകരെ ശിക്ഷിക്കാനോ ഇവിടെ പോലീസോ കോടതിയോ മതങ്ങളോ ഭരണാധികാരികളോ ഒന്നുമില്ലേ?
 
61.Devotees think that God will eat fruits, paayasam, ada, vada and will drink milk, panakam etc. Hence they offer such food items in the pooja room. One who eat and drink will definitely excrete and urinate. why the believers are not building toilet attached pooja rooms in their houses? Is it not a sin?
ദൈവം; പായസം, അട, വട മുതലായവ ഭക്ഷിക്കുമെന്നും, പാല്‍, പാനകം മുതലായവ കുടിക്കുമെന്നും കരുതി നിവേദിക്കുന്നവര്‍ പൂജാമുറിയോട് ചേര്‍ന്ന് attached toilet പണിയിച്ചു കൊടുക്കാത്തത് തെറ്റല്ലേ?

62. നാണംകെട്ട സർക്കാർ തട്ടിപ്പ്. കർപ്പൂരം കൂട്ടിയിട്ട് കത്തിച്ച് നനഞ്ഞ ചാക്കുകൊണ്ട് 3 തവണ മൂടുന്നതാണ് മകരവിളക്ക്!


63.  ആകാശം ഉറച്ച ഒരു ഖര വസ്തുആണെന്നാണോ അല്ലാഹു കരുതുന്നത്? "ആകാശത്തു യാതൊരു
വിടവുകളും കാണാന്‍ സാധ്യമല്ല" (50-6). ലോകാവസാന നാളില്‍ ആകാശം പൊട്ടിപ്പിളരും. അന്നത് ഉറപ്പു കുറഞ്ഞു ലോലമായിത്തീരും" (69-16). "ആകാശം ഉരിച്ചു മാറ്റപ്പെടും. കടലാസ്സു ചുരുട്ടുംപോലെ അല്ലാഹു അതിനെ ചുരുട്ടിപ്പിടിക്കും" (21- 104). "അത് ഭൂമിയിലേക്ക്‌ തകര്‍ന്നു
വീഴാതിരിക്കാന്‍ അല്ലാഹു പിടിച്ചു വെച്ചിരിക്കയാണ്‌" (22-65).

64.  നാരായണ ഗുരുവിന്ടെ ദൈവദശകം വെറും അജ്ഞാനിയുടെ ദൈവ സങ്കൽപം. അന്ന വസ്ത്രാദി മുട്ടാതെ കിട്ടണമെന്നു പൊന്നുതമ്പുരാനോട് പ്രാർത്ഥിച്ചു കരയുന്ന അന്ധവിശ്വാസിയുടെ വിവരക്കേട്. ദൈവദശകം വായിച്ചപ്പോൾ ആ കുലഗുരുവിനെക്കുറിച്ച് ലജ്ജ തോന്നുന്നു. ഈഴവ പണ്ഡിതൻമാർ ദയവായി ശതാബ്ദി ആഘോഷിക്കുന്ന ഈ രചനക്ക് ജ്ഞാനപരമായ വ്യാഖ്യാനമുണ്ടെങ്കിൽ നൽകുക. (30/12/2014)

65. നാരായണഗുരു പറയുന്നതുപോലെ അന്ന വസ്ത്രാദി മുട്ടാതെ തരുന്ന തമ്പുരാനാണ് ദൈവമെങ്കിൽ എന്തുകൊണ്ട് ആഫ്രക്കയിലും മറ്റും ജനങ്ങൾ പട്ടിണികിടന്നു ചാവുന്നു?

66.  മന:സങ്കല്‍പം മാത്രമാണ് ഈശ്വരന്‍. സങ്കല്‍പ്പങ്ങള്‍ എത്രത്തോളം അകലുന്നുവോ അത്രയും നാം സത്യത്തോട് അടുക്കുന്നു. മനസ്സല്ലാതെ മറ്റൊരാള്‍ ഇല്ല. ആത്മാവ് ഉണ്ടെന്ന തോന്നലും മനസ്സിനാണ്‌.

67.  മതമോ മത പരിവർത്തനമോ അതിൻടെ പുനഃപരിവർത്തനമോ അല്ല, മനഃ പരിവർത്തനമാണ് മനുഷ്യന് ആവശ്യം.

68.  വിവരമുളളവർ അമ്പലത്തിലേക്കും പളളിയിലേക്കും പോവില്ല. തലയറുത്ത് കാഴ്ച്ചവെച്ചാലുംകൂടി നിങ്ങളുടെ ദേവൻ പ്രസാദിക്കില്ല. ദൈവം വികാരിയാണെന്നു കരുതുന്നവർ ആലോചന പോരാത്തവരാണ്.

69.  മതങ്ങളിൽ കൊല്ലാൻ പറയുന്നുണ്ട്. തന്ടെ മതം നല്ലത് മറ്റുളളവ മോശം എന്ന് പറയുന്നുണ്ട്. ആദ്യം മതഗ്രന്ഥങ്ങൾ ചുടുക. ധാർമികതക്ക് മതം വേണ്ട. എല്ലാവർക്കും വേദന ഒരുപോലേയാണെന്ന യുക്തിമതി. മനസു നന്നായാൽ മനുഷ്യൻ നന്നാവും. മതം ഏതായാലും മനുഷ്യർ നന്നാവില്ല.മതങ്ങളിൽ കൊല്ലാൻ പറഞ്ഞതിന് ഉദാ:- 1. ഗീത

70. 132 സ്കൂൾ കുട്ടികളെ വെടിവെച്ചു കൊന്ന താലീബാൻ മതവാദികൾക്ക് എന്തുകിട്ടി? ദൈവമുണ്ടെങ്കിൽ പെഷവാർ സൈനിക സ്കൂളിൽ ഈ കൊടും ക്രൂരത നടക്കുമോ? ഹേ ലോക മതങ്ങളേ! നിങ്ങളുടെ ദൈവം കുരുടനോ പൊട്ടനോ അതോ ഭ്രാന്തനോ?

71. ഭഗവത് ഗീതയെ ദേശീയ ഗ്രന്ഥമായി പ്രഖ്യാപിക്കുമെന്ന് കേള്‍ക്കുന്നു. ഗീതയില്‍ സാരം കുറച്ചും നിസ്സാരം കൂടുതലുമാണ്. ഗീത അതിര്‍ത്തി കാക്കുന്ന ഭടന്മാര്‍ക്ക് കൊടുത്താല്‍ മതി. അര്‍ജ്ജുനനെ പോലും അന്ത്യ കാലത്ത് ഗീത സഹായിച്ചില്ല. അജ്ഞാനം മൂലം കലിയെ ഭയന്ന് ഓടിപ്പോയി അര്‍ജ്ജുനന്‍ വഴിയില്‍ കിടന്നു മരിച്ചു. അപ്പോള്‍ ഗീതകൊണ്ട് നമുക്ക് എന്താണ് പ്രയോജനം? ഗീത ദേശീയ ഗ്രന്ഥമല്ല, രണ ഗീതമാണ്‌. മദ്രസ, പള്ളി, ഹജ്ജ് എന്നിങ്ങനെ ഒരുവിധ മതപ്രീണവും അനുവദിക്കരുത്. ഹിന്ദുക്കളില്‍ തന്നെ എല്ലാവരും ഗീതയെ അംഗീകരിക്കുന്നില്ല. പിന്നെ എങ്ങിനെ അത് ദേശീയ ഗ്രന്ഥമാകും?.

72. ഇവര്‍ എന്തോന്നാണ് ഒപ്പുവെക്കുന്നത്? അടിമത്തം അവസാനിപ്പിക്കാനാണത്രേ! പുരോഹിതന്മാരെല്ലാം മതത്തിന് അടിമകളാണ്. ആദ്യം ഇവര്‍ മത ജയിലില്‍ നിന്ന് മുക്തി നേടണം. അമൃതാനന്ദമയി ബ്രഹ്മസ്ഥാന ക്ഷേത്രങ്ങളെന്നു പറഞ്ഞ് നാടുനീളെ വിഗ്രഹം പ്രതിഷ്ടിച്ചുകൊണ്ട് നടക്കുന്നു. എങ്ങും നിറഞ്ഞ ബ്രഹ്മത്തിനു ഒരു പ്രത്യേക സ്ഥാനമുണ്ടോ? വിഗ്രഹത്തിനു അടിമയായ അവര്‍ എങ്ങിനെയാണ് മറ്റുള്ളവരുടെ അടിമത്തം അവസാനിപ്പിക്കുന്ന കരാറില്‍ ഒപ്പിടുക?





73.  82 വയസുളള ശബരിമല തന്ത്രി കണ്ടര് മഹേശ്വരരെ 22 വയസുളള ചെറുമകൻ തല്ലിയെന്നും ചവിട്ടിയെന്നും പത്രവാർത്ത. ഇന്നലത്തെ ദേശാഭിമാനിയിലും ഇന്നത്തെ മാധ്യമത്തിലും കണ്ടിട്ടും വിശ്വാസം വന്നില്ല. എന്നാൽ മറ്റൊരു ചെറുമകനായ രാഹുൽഈശ്വർ പത്ര സമ്മേളനം നടത്തി വാർത്ത സ്ഥിരീകരിച്ചു. കഷ്ടമായി. സാധാരണ വീടുകളിൽ നടക്കാത്തകാര്യം. അയ്യപ്പ പൂജകൊണ്ട് എന്താ ഗുണമെന്ന് ഭക്തർ ചിന്തിക്കണം. (21/11/2014)

74. "ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം" - എത്ര അലക്കിയാലും പോകാത്ത ഗീതയിലെ ജാതിക്കറ:
നാല് വര്‍ണ്ണം ഞാന്‍ സൃഷ്ടിച്ചു എന്ന് കൃഷ്ണനെക്കൊണ്ട് പറയിപ്പിക്കുന്ന ബ്രാഹ്മണ ബുദ്ധി "ഗുണകര്‍മ്മ വിഭാഗശാ" എന്നൊരു വാലും ചേര്‍ത്തു. എന്നാല്‍, ശൂദ്രന്ടെ സ്വാഭാവിക കര്‍മ്മം മറ്റുള്ളവരെ ശുശ്രുഷിക്കലാണ് എന്നു തുടര്‍ന്ന് പറയുമ്പോള്‍, ജാതിക്കറ പൂര്‍ണ്ണമാകുന്നു.
ഗുണത്തിനനുസരിച്ചാണ് ജാതിയെങ്കില്‍ നാലു വേർതിരിവു പോര. പലര്‍ക്കും പല ഗുണങ്ങളും കര്‍മ്മങ്ങളും പണ്ടുതൊട്ടേ ഉള്ളതാണ്. ഇതില്‍ പറയുന്നപോലെയാണെങ്കില്‍, ഡോക്ടറുടെയും ഇഞ്ചിനിയറുടേയും മറ്റും ജാതി എന്ത്? മീന്‍ പിടിക്കുന്നവന്ടെ ജാതി എന്താണ്?
ഒരു ദിവസം പല കര്‍മ്മങ്ങളും നാം ചെയ്യുന്നു. ചിലര്‍ രാവിലെ ഉണര്‍ന്നു പ്രാര്‍ഥിക്കുന്നു. പിന്നെ ഓഫീസില്‍ പോകുന്നു. വൈകുന്നേരം വന്നിട്ട് അല്‍പ്പം കൃഷിപ്പണി ചെയ്യുന്നു. രോഗികളെയും മറ്റും ശുശ്രിഷിക്കാന്‍ കുറച്ചു സമയം ചിലവാക്കുന്നു. ഇയാള്‍ ഏതു ജായിയില്‍ പെടും എന്നാണു ഗീത വിധിക്കുന്നത്?
ഗീതയില്‍ കപട പ്രമാണങ്ങള്‍ കലര്‍ന്നിട്ടുണ്ട് എന്ന് സമ്മതിച്ച്, അതിനെ വിമര്‍ശിക്കുന്നതിനു പകരം തേച്ചു വെളുപ്പിക്കാന്‍ നോക്കരുത്. ബ്രഹ്മാനന്ദ സ്വാമി ശിവയോഗിയുടെ മോക്ഷ പ്രദീപം എന്ന ഗ്രന്ഥത്തിലെ ഗീതാ നിരൂപണം വായിക്കുക. ഗീതയിലെ കള്ളം വെളിവാകും.

75. രാജയോഗത്തെ കുറിച്ച് പലരും ചോദിക്കുന്നു. അതുകൊണ്ട് വീണ്ടും ചുവടെ ചേര്‍ക്കുന്നു.
എന്താണ് രാജയോഗം ......ശിവയോഗി പറയുന്നത് നോക്കാം.
പുരികങ്ങളുടെ മദ്ധ്യത്തില്‍, ഉര്‍ദ്ധ്വ ഭാഗത്തില്‍, ഫാലാന്തത്തില്‍, മനസ്സിനെ നിര്‍ത്തി, പ്രാണായാമാദി കര്‍മ്മം കൂടാതെ, സുഖമായിരിക്കണം. മനസ്സ് അനങ്ങാതാവുമ്പോള്‍, അവിടെ ബിന്ദുവില്‍, സൂര്യന്‍, ചന്ദ്രന്‍, വഹ്നി, നക്ഷത്രം, മിന്നല്‍ മുതലായ ജ്യോതിസ്സുകളെ കാണാം. വേദത്തെ കേള്‍ക്കാം. അനന്ത വിസ്മയങ്ങളെ ദര്‍ശിക്കാം. സന്തോഷ ലഹരിയില്‍, മനസ്സ് അനങ്ങാതെ അവാച്യമായ നിജാനന്ദത്തില്‍ ലയിക്കും.
ഉള്ളിലുള്ള തന്ടെ നാദത്തെ കേട്ടുകൊണ്ടും, ഉള്ളിലുള്ള തന്ടെ ജ്യോതിസ്സിനെ കണ്ടുകൊണ്ടും, ഉള്ളിലുള്ള തന്ടെ രസത്തെ ആസ്വദിച്ചു കൊണ്ടും, നിശ്ചലമായിരിക്കുന്ന മനസ്സിന്ടെ സുസ്ഥിതി, അതായത് ആനന്ദാവസ്ഥയാണ് മുക്തി.
ജനബാധ ഇല്ലാത്ത ദിക്കില്‍, സുഖാസനത്തില്‍ ഇരുന്ന്, മനസ്സിനെ എകാഗ്ര പെടുത്തുമ്പോള്‍, മനസ്സ്, ഏതേതു വിഷയത്തില്‍ ഓടുന്നുവോ, അതാതു വിഷയത്തില്‍ നിന്ന് മടക്കിയെടുത്ത്, മനസ്സിനെ ആത്മസ്ഥാനത്തില്‍ തന്നെ നിര്‍ത്തണം. അങ്ങനെ നിര്‍ത്തുമ്പോള്‍, അവിടെ ചില ചിഹ്നങ്ങള്‍ പ്രകാശിക്കും. അതുകണ്ട്, വിസ്മയിച്ച് ആനന്ദിച്ച് സംസാര വിഷയത്തില്‍ ഓടാതെ, അതില്‍ത്തന്നെ ഇടവിടാതെ നില്‍ക്കും. അങ്ങിനെ നിന്ന് മനസ്സ് ലയിക്കുകയും ചെയ്യും. ഇതാണ് രാജയോഗം. ഇതാകുന്നു മുക്തി. ഇതാകുന്നു പരമാനന്ദ പ്രാപ്തി. ഇതാകുന്നു സമാധി.

76.  ഒരമ്പലം കത്തിയാൽ അത്രയും അന്ധ വിശ്വാസംനശിച്ചു എന്ന് നമ്മുടെ മുൻ മുഖ്യമന്ത്രി സി കേശവന്‍ പറഞ്ഞു. അമ്പലങ്ങളുടെ മേൽക്കൂരകൾക്കു തീ കൊടുക്കുക എന്ന് വി ടി ഭട്ടതിരിപ്പാട് പറഞ്ഞു. ഇനി നമുക്ക് ദേവാലയങ്ങളല്ല വിദ്യാലയങ്ങളാണ് ആവശ്യം എന്ന് നാരായണഗുരു പറഞ്ഞു. ഉദ്ദേശം ഒന്നാണെങ്കിലും വാക്കുകളിൽ നിന്ന് രാഷ്ട്രീയക്കാരനേയും സാമൂഹ്യ പരിഷ്ക്കർത്താവിനേയും സമുദായ പരിഷ്ക്കർത്താവിനേയും തിരിച്ചറിയാം..............ശിവയോഗിക്ക് അമ്പലത്തോടല്ല, അജ്ഞാനത്തോടായിരുന്നു എതിർപ്പ്. അമ്പലം കത്തിക്കാൻ അദ്ദേഹം പറഞ്ഞില്ല. അമ്പങ്ങൾ അവിടെ ഇരുന്നുകൊളളട്ടെ. എല്ലാവർക്കും ഒരുമിച്ച് ധ്യാനിക്കാൻ ദേവാലയങ്ങളെ യോഗശാലകളാക്കണം എന്നാണ് പറഞ്ഞത്. ആ വാക്കുകളിൽ ഒരു ഋഷിയേയും ലോകഗുരുവിനേയും നമുക്ക് ദർശിക്കാം.

77. തകഴി ശിവശങ്കരപ്പിള്ളയുടെ വരികള്‍:
ബ്രഹ്മാനന്ദ സ്വാമി ശിവയോഗികളുടെ മോക്ഷപ്രദീപം ഒരു വലിയ വെളിച്ചമാണ്. വാര്‍ദ്ധക്യ കാലത്താണ് എനിക്ക് ഈ പുസ്തകം വായിക്കാന്‍ സാധിച്ചത്. കണ്ണിന്ടെയും കാതിന്ടെയും ഒക്കെ ശക്തി കുറഞ്ഞ കാലത്ത്. പക്ഷെ മനസ്സാണല്ലോ കാര്യങ്ങള്‍ മനസ്സിലാക്കുന്നത്. അതിന് ശക്തി തീരെ കുറഞ്ഞിട്ടില്ലെന്നതുകൊണ്ട് മോക്ഷപ്രദീപം വായിച്ചപ്പോള്‍ ചിലതെല്ലാം മനസ്സിലായി. ഞാന്‍ ആശ്വര്യപ്പെട്ടു. മലയാളത്തില്‍ ഇങ്ങിനെ ഒരു പുസ്തകമോ? വളരെക്കാലം മുമ്പ് രചിച്ച ഒരു പുസ്തകമോ? ഇത്തരം ഒരു ചിന്താഗതി ലോകത്ത് എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ എന്ന് ചിന്തിച്ചുപോയി. മോക്ഷപ്രദീപം ശിവയോഗിയുടെ ചിന്തയുടെ ആരംഭവുമായിരുന്നല്ലോ. തുടര്‍ന്ന് ആ ചിന്ത മറ്റു പുസ്തകങ്ങളിലൂടെ വളരെ വളര്‍ന്നിരിക്കുന്നു.
ഞാന്‍ ആരെയും പ്രീതിപ്പെടുത്താന്‍ പറയുന്നതല്ല. ഈ പുസ്തകം വായിച്ചതിലുള്ള സന്തോഷം കൊണ്ടു മാത്രം പറയുന്നതാണ്. ഈ പുസ്തകം ചെറുപ്പകാലത്ത് വായിക്കാന്‍ സാധിക്കാത്തതില്‍ വലിയ ദുഖമുണ്ട്. ഇതൊരു മത ഗ്രന്ഥമെന്നതിലുപരി അനുഭവ സമ്പത്ത് അടങ്ങിയ ഗ്രന്ഥമാണ്. ഈ ഗ്രന്ഥം വരും തലമുറയ്ക്ക് ഒരു വലിയ സമ്പത്തായിരിക്കും.

78. നിത്യ ചൈതന്യ യതിയുടെ വരികള്‍:
സൂര്യ പ്രകാശം പോലെയും ശുദ്ധവായു പോലെയും സുലഭമായി കിട്ടുന്ന വിലപ്പെട്ട നിധികളുണ്ട്. എന്നാല്‍ അതാരും ശ്രദ്ധിക്കാറില്ല. അതുപോലെയാണ് കേരളത്തില്‍ ജനിച്ച് ലളിതമായ മലയാളത്തില്‍ ശുദ്ധമായ മോക്ഷ മാര്‍ഗ്ഗം കാണിച്ചുതന്ന ബ്രഹ്മാനന്ദ സ്വാമി ശിവയോഗി ഉപദേശിക്കുന്ന അമൃതവാണികളുടെയും സ്ഥിതി.
കന്യാകുമാരി മുതല്‍ കാസര്‍ക്കോടുവരെ കാക്കത്തൊള്ളായിരം അമ്പലങ്ങള്‍ നിരന്നു നില്‍ക്കുന്നു. അവിടെയൊക്കെ മണിയടിയും പൂജയും നൈവേദ്യവും എന്നല്ല പൂരപ്പാട്ടും കോഴിയറപ്പും ഒക്കെ നടക്കുന്ന പൂജാവിധികള്‍ കൊണ്ട് നിറഞ്ഞു നിന്നപ്പോള്‍ യുക്തിയുടെ പ്രകാശവും കയ്യിലേന്തിക്കൊണ്ട് വസ്തുരൂപത്തെയും അറിവിന്ടെ നിജസ്ഥിതിയെയും അന്വേഷിക്കലായിരുന്നു ശ്രീ ബ്രഹ്മാനന്ദ സ്വാമി ശിവയോഗി ചെയ്തത്. പറയുന്ന വാക്കിലെ യുക്തിക്ക് ശക്തിയില്ലാതെ വരുമ്പോഴേ ബുദ്ധിഹീനന്മാര്‍ പാണിയും പാദവുമൊക്കെ എതിര്‍പ്പിനായി ഉപയോഗിക്കുകയുള്ളൂ. അങ്ങിനെയുള്ള കശ്മലന്മാര്‍ ധാരാളമുണ്ടായിരുന്നിട്ടും ശുദ്ധമായ വാക്കിന്ടെ സത്യമായ പ്രകാശം കൊണ്ട് ഏതു തെറ്റിനെയും തിരുത്താന്‍ കഴിയും എന്ന ദൃഡ നിശ്ചയത്തോടെ, സ്വാമികള്‍ തനിക്കു പറയാനുള്ളത് "ശിവയോഗരഹസ്യ"മായി എഴുതിവെച്ചു. അതുകണ്ട് ചിലര്‍ക്കെല്ലാം ഹാളിലകിയപ്പോള്‍ പറയേണ്ടത് പരത്തിയും നിരത്തിയും ലളിതമായ ഭാഷയില്‍ വ്യക്തമായി പറഞ്ഞ് അടിമുതല്‍ മുടിവരെ ആര്‍ക്കും മനസ്സിലാക്കിക്കൊടുക്കണം എന്ന ദയാവായ്പ്പോടെ ശ്രീ ബ്രഹ്മാനന്ദ സ്വാമി ശിവയോഗി "മോക്ഷപ്രദീപം" എഴുതുകയുണ്ടായി. ആ ബൃഹത്തായ ഗ്രന്ഥത്തിന്ടെ നവനീതമാണ് "സിദ്ധാനുഭൂതി"
"മോക്ഷപ്രദീപ"ത്തില്‍ ശിവയോഗികള്‍ എഴുതിയിരിക്കുന്നതിലും ലളിതമായി ആര്‍ക്കും ഇനി പറഞ്ഞുകൊടുക്കാനാവില്ല. തിരക്കില്ലാത്ത എവിടെയെങ്കിലും സമാധാനമായിരുന്ന് ആ സിദ്ധ ഗ്രന്ഥത്തിലെ പേജുകള്‍ ശ്രദ്ധയോടെ ഒന്ന് വായിച്ചു പഠിക്കുവാന്‍ ജനങ്ങള്‍ക്ക്‌ താല്‍പര്യം ഉണ്ടാവട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു.

79.  ചട്ടമ്പി സ്വാമികള്‍ ശിഷ്യന്മാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ബ്രഹ്മാനന്ദ ശിവയോഗിയുടെ മോക്ഷപ്രദീപം എന്ന ഗ്രന്ഥത്തെ ഖണ്ഡിക്കുവാന്‍ പുറപ്പെട്ടു അവസാനം പരാജിതനായി പിന്മാറുമ്പോള്‍ എഴുതിയ വരികള്‍ ചുവടെ:

" മോക്ഷ പ്രദീപം പോലെ ഒരു പുസ്തകം മലയാളത്തില്‍ വേറെ ഉണ്ടായി
ട്ടുള്ളതായി ഞാന്‍ അറിയുന്നില്ല. യാഗാദി കര്‍മ്മങ്ങള്‍, ഹിംസ, ക്ഷേത്രങ്ങളുടെ അവസ്ഥ, ജാതിഭേദം മുതലായവയെ സംബന്ധിച്ച് എന്റെ മനസ്സില്‍ ചെറിയ ദീപം പോലെ ഇരിക്കുന്ന ഒരുമാതിരി അഭിപ്രായങ്ങള്‍ ഈ പുസ്തകത്തില്‍ കല്‍പ്പാന്ത ചണ്ഡകിരണനെ പോലെ പ്രകാശിച്ചു കാണപ്പെടുന്നുണ്ട്. യോഗ ജ്ഞാനങ്ങളെ പറ്റി ഗ്രന്ഥ കര്‍ത്താവിനുള്ളതായി കാണിച്ചിരിക്കുന്ന സിദ്ധാന്തങ്ങളോട് എനിക്ക് അല്‍പ്പം അഭിപ്രായ ഭേദം ഉണ്ട്. അതിനെ തുറന്നു പറയുന്നതായാല്‍ ഹിരണ്യ കശിപുവിനെ നൃസിംഹം എന്നപോലെ പ്രതികൂലാഭിപ്രായങ്ങളെയെല്ലാം വലിച്ചു കീറി ക്കൊണ്ടിരിക്കുന്ന ആ മൂര്‍ത്തിയുടെ എതിരെ വല്ല മാര്ഗ്ഗത്തൂടെയും ചെന്നുചെര്‍ന്നെങ്കിലോ എന്ന് ഭയന്ന് ഒളിച്ചു വെക്കുകയും അത് കൂടാതെ കഴിക്കുകയും ചെയ്യുന്നു".


80. ആറ്റുകാല്‍ അമ്പലത്തിലെ കുരുതി ...കവി കെ.സി. കേശവപിള്ള ശിവയോഗിക്കയച്ച കത്ത്:
"ഇവിടെ തിരുവനന്തപുരത്തു ആറ്റുകാല്‍ എന്ന സ്ഥലത്ത് ഒരു ഭദ്രകാളീ ക്ഷേത്രമുണ്ട്. ഈ ക്ഷേത്രത്തില്‍ കുരുതി എന്നൊരു അടിയന്തിരമുണ്ട്. ഇതില്‍ ആണ്ടുതോറും കുംഭ മാസത്തില്‍ ഏറെക്കുറെ 100 ആടുകളും 500 ന്നു മേല്‍ കോഴികളും വധിക്കപ്പെട്ടു വന്നിരുന്നു. അസ്മാദൃക്കുകളുടെ പ്രസംഗങ്ങളാവട്ടെ എന്റെ സുഭാഷിത രത്നാകരത്തിലെ പദ്യങ്ങളാകട്ടെ ഈ ദുരിത കര്‍മ്മത്തെ നിറുത്തുന്നതിന്നു ശക്തങ്ങളായില്ല. അങ്ങിനെയിരിക്കെയാണ്‌ അവിടുത്തെ 'മോക്ഷപ്രദീപം' ആ ദിക്കിലുള്ള ഒരാളുടെ കൈവശം കിട്ടിയത്. അത്തിലെ അഹിംസാഭാഗം വായിച്ച് മേലില്‍ കുരുതി എന്ന ദുഷ്കര്‍മ്മം നടത്താന്‍ പാടില്ലാ എന്ന് ആ ദിക്കുകാര്‍ ഐക കണ്ട്യേന തീര്‍ച്ചപ്പെടുത്തുകയും മോക്ഷ പ്രദീപത്തിലെ ചില ഭാഗങ്ങള്‍ അച്ചടിച്ച്‌ വിതരണം ചെയ്യുവാന്‍ നിശ്ചയിക്കുകയും ചെയ്തു. പ്രദീപത്തിനു അജ്ഞാന തിമിര നിരാകരണത്തില്‍ എത്രമാത്രം ശക്തിയുണ്ടെന്നുള്ള ത്തിനു ഇതിലധികം ഒരു ദൃഷ്ടാന്തം വേണമെന്നില്ലല്ലോ"

81. രണ്ടു പണ്ഡിതന്മാര്‍ കൂടി ഒരു അഭിമുഖം:


കാലടി അദ്വൈതാശ്രമത്തിലെ ആഗമാനന്ദ സ്വാമികള്‍ ആലത്തൂര്‍ സിദ്ധാശ്രമത്തില്‍ വന്നു ബ്രഹ്മാനന്ദ ശിവയോഗിയുമായി നടത്തിയ സംഭാഷണമാണ് ചുവടെ. ഇത്, ശിവയോഗിയുടെ ജീവചരിത്ര ഗ്രന്ഥത്തില്‍ നിന്ന് കിട്ടിയതാണ്.

ശിവയോഗി: മോക്ഷപ്രദീപം മുതലായ നമ്മുടെ ഏതെങ്കിലും ഗ്രന്ഥങ്ങള്‍ വായിച്ചിട്ടുണ്ടോ?

ആഗാമാനന്ദന്‍: ഒരു വിദ്യാര്‍ഥിയായിരുന്ന കാലത്ത് ആ ഗ്രന്ഥങ്ങള്‍ വായിച്ചിട്ടുണ്ട്. ഭാഗവതാദി ഗ്രന്ഥങ്ങള്‍ വായിക്കുന്ന കാലമായിരുന്നു. അന്ന് അങ്ങനെ പേടിച്ചു ഭാഗവതത്തിന്ടെ ഉള്ളില്‍ ഒളിപ്പിച്ചു വെച്ചാണ് മോക്ഷപ്രദീപവും മറ്റും വായിച്ചത്. അന്ന് അത് വളരെ ശെരിയാണെന്നു തോന്നി. പിന്നീട് ശ്രീ ശങ്കരാചാര്യരുടെയും വിവേകാനന്ദ സ്വാമികളുടെയും ഗ്രന്ഥങ്ങള്‍ വായിക്കാനും പഠിക്കാനും ബനാറസ്സില്‍ പോയി; വേദാന്തം കൂടുതല്‍ പഠിക്കാന്‍ സാധിച്ചപ്പോള്‍ അതെല്ലാം വിടേണ്ടി വന്നു.

ശിവയോഗി: നിങ്ങള്‍ വേദാന്തശാസ്ത്രം പഠിച്ച പണ്ഡിതനാണല്ലോ? വേദാന്തത്തില്‍ വിഗ്രഹാരാധനയുണ്ടോ? വിഗ്രഹാരാധനയില്‍ വിശ്വാസമുണ്ടോ?

ആഗാമാനന്ദന്‍: വിഗ്രഹാരാധന ബാലപാഠമാണ്. കൊച്ചു കുട്ടികള്‍ക്ക് കളിക്കോപ്പുകള്‍ വേണം. B.A യും M.A യും പാസ്സാവാന്‍ A,B,C,D ആദ്യം പഠിക്കണം. ആ നിലക്ക് വിഗ്രഹാരാധനയെ എടുക്കാം. ഉയര്‍ന്ന വേദന്തികള്‍ക്കും വിഗ്രഹാരാധന വേണമെന്നില്ല.

ശിവയോഗി: കുട്ടികള്‍ക്ക് കളിക്കോപ്പ് പോലെ വിഗ്രഹാരാധന വേണമെന്ന നിങ്ങളുടെ അഭിപ്രായം, കുട്ടികള്‍ക്ക് കാണാന്‍ ഒരു ചെറിയസൂര്യന്‍ വേണം, വലിയ സൂര്യന്ടെ വെളിച്ചം നോക്കിയാല്‍ കാണുകയില്ല എന്ന് പറയുന്നതു പോലെ അസംബന്ധമാണ്. A,B,C,D പഠിപ്പിക്കുന്നത്‌ M.A പസ്സാക്കാനുള്ള വഴിതന്നെയാണ്. അതില്‍നിന്നു തെറ്റിക്കാനുള്ള വിപരീത വഴിയല്ല. കളിക്കോപ്പ് കൊടുത്ത് വളര്‍ത്തു ന്ന പതിവുണ്ടെങ്കിലും, പഠിക്കേണ്ട കാലം വരുമ്പോള്‍ കുട്ടിയെ പഠിപ്പിച്ചു നല്ല വഴിക്ക് നടത്തും. അല്ലാതെ എന്നും കുട്ടിക്ക് കളിക്കോപ്പ് കൊടുത്ത് അധ:പതിപ്പിക്കുകയില്ല.
(തുടരും)

82. രൂപ സങ്കല്‍പം ആദ്യ പടിയല്ല, വിപരീത വഴിയാണ്. അതു കൊണ്ടാണ് മുകളില്‍ എത്തിയവര്‍ അതിനെ നിന്ദിക്കുന്നത്. പാല്‍ കുടിക്കാന്‍ വളരെക്കാലം വിഷം കുടിച്ച് ശീലിക്കണമെന്നില്ലല്ലോ!

83. ശ്രീ ശ്രീ രവിശങ്കര്‍ പ്രാണായാമമാണ് അവിടെ പോകുന്നവര്‍ക്ക് പഠിപ്പിക്കുന്നത്‌. അത് ധ്യാനമായി തെറ്റിദ്ധരിക്കപ്പെടുന്നു. അമൃതാനന്ദ മയിക്ക് ധ്യാനം എന്താണെന്ന് അറിയില്ല. സായിബാബക്കും അറിയില്ല. ഹിന്ദു ക്ഷേത്രങ്ങളില്‍ ഇപ്പോള്‍ ആരും ധ്യാനം ചെയ്യുന്നില്ല. മനസ്സിന് ഭ്രമം ഉണ്ടാക്കുന്ന വേല പൂരം വെടിക്കെട്ട്‌ മുതലായവ ധ്യാനത്തിന് എതിരാണ്. കൃസ്ത്യാനികളും ധ്യാനം എന്ന് പറഞ്ഞ് പ്രാര്‍ത്ഥനയും രൂപധ്യാനവും പറഞ്ഞു കൊടുക്കുന്നു. മുസ്‌ലിംകള്‍ പള്ളിയില്‍ പ്രാര്‍ത്ഥനയാണ് നടത്തുന്നത്. ഇതൊന്നും അല്ല മനുഷ്യന് പ്രയോജനം ചെയ്യുന്ന ധ്യാനം.

"നിശ്ചിന്തനം തന്നെ ധ്യാനമെന്നുള്ളത്
നിശ്ചയം രൂപാദി ധ്യാനമല്ല
ഉച്ചലിച്ചീടും മനോ മര്‍ക്കടത്തിന്ടെ ,
നിശ്ചലത്വം തന്നെ നിശ്ചിന്തനം"

----ഇതാണ് വാസ്തവത്തില്‍ ബ്രഹ്മാനന്ദ സ്വാമി ശിവയോഗി ഉപദേശിച്ച ധ്യാനം.


84. "അനന്ത ശാസ്ത്രം ബഹുവേദിതവ്യം

അല്‍പജ്ഞ കാലോ ബഹവച്ച വിഘ്നാ 
യല്‍സാരഭൂതം സതുപാസിതവ്യം
ഹംസോ യഥാ ക്ഷീരം ഇവാംഭു മിശ്രം"


85. വാദം ഒരുകാലത്തും അവസാനിക്കുകയില്ല. സാരം ഗ്രഹിക്കുകയാണ് വേണ്ടത്. അഹിംസയാണ് പരമമായ ധര്‍മ്മം എന്നത് സാരം.

 86. നിങ്ങളുടെ വാദങ്ങള്‍ ഹിംസയെ സ്ഥാപിക്കാനോ അഹിംസയെ സ്ഥാപിക്കാനോ? അഹിംസയെ സ്ഥാപിക്കാന്‍ പുറപ്പെട്ടാല്‍ സ്വന്തം ശരീരത്തില്‍ നിന്ന് ഒരു കിലോ മാംസം അരിഞ്ഞു തരേണ്ടി വരും!

87. വേദന മനുഷ്യനും മൃഗത്തിനും ഒരുപോലെയല്ലേ? മൃഗത്തിന്ടെ കഴുത്തിൽ വെച്ച കത്തി നിങ്ങളുടെ കഴുത്തിൽ വെച്ചാൽ സമ്മതിക്കുമോ?



88. അല്ലാ! എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല നമ്മുടെ ചില നിയമ നിർമാണങ്ങളുടെ ധാർമികത.
നാട്ടിലിറങ്ങി ആടിനേയും മറ്റും കൊന്നു തിന്നുന്ന പുലിയെ തല്ലിക്കൊന്നവന് ജയിൽ.
നമ്മെ യജമാനനായി കരുതുന്ന, നാം വിളിച്ചാൽ അരികിൽ വരുന്ന, നമുക്ക് പാലോ മുട്ടയോ തരുന്ന വളർത്തു മൃഗത്തെ ഒരുനാൾ ആ യജമാനൻതന്നെ വിശ്വാസ വഞ്ചനയിലൂടെ കഴുത്തറുത്ത് കൊന്നുതിന്നാൽ ചോദിക്കാൻ നിയമമില്ല.
ഇത് വിരോധാഭാസമല്ലേ?

89. മതം ഏതായാലും മനുഷ്യൻ നന്നാവില്ല. മനസ്സ് നന്നായാൽ മനുഷ്യൻ നന്നാവും.

90. ശ്രീ ശ്രീ രവിശങ്കര്‍ പ്രാണായാമമാണ് അവിടെ പോകുന്നവര്‍ക്ക് പഠിപ്പിക്കുന്നത്‌. അത് ധ്യാനമായി തെറ്റിദ്ധരിക്കപ്പെടുന്നു. അമൃതാനന്ദ മയിക്ക് ധ്യാനം എന്താണെന്ന് അറിയില്ല. സായിബാബക്കും അറിയില്ല. ഹിന്ദു ക്ഷേത്രങ്ങളില്‍ ഇപ്പോള്‍ ആരും ധ്യാനം ചെയ്യുന്നില്ല. മനസ്സിന് ഭ്രമം ഉണ്ടാക്കുന്ന വേല പൂരം വെടിക്കെട്ട്‌ മുതലായവ ധ്യാനത്തിന് എതിരാണ്. കൃസ്ത്യാനികളും ധ്യാനം എന്ന് പറഞ്ഞ് പ്രാര്‍ത്ഥനയും രൂപധ്യാനവും പറഞ്ഞു കൊടുക്കുന്നു. മുസ്‌ലിംകള്‍ പള്ളിയില്‍ പ്രാര്‍ത്ഥനയാണ് നടത്തുന്നത്. ഇതൊന്നും അല്ല മനുഷ്യന് പ്രയോജനം ചെയ്യുന്ന ധ്യാനം.


"നിശ്ചിന്തനം തന്നെ ധ്യാനമെന്നുള്ളത്
നിശ്ചയം രൂപാദി ധ്യാനമല്ല
ഉച്ചലിച്ചീടും മനോ മര്‍ക്കടത്തിന്ടെ ,
നിശ്ചലത്വം തന്നെ നിശ്ചിന്തനം"

----ഇതാണ് വാസ്തവത്തില്‍ ബ്രഹ്മാനന്ദ സ്വാമി ശിവയോഗി ഉപദേശിച്ച ധ്യാനം.

91. ധ്യാനിക്കാന്‍ വിഗ്രഹമോ സങ്കല്‍പമോ ആവശ്യമില്ല. ചിന്തയെ തടയുന്ന അവസ്ഥയാണ് ധ്യാനം. അസത്യം പറഞ്ഞു പഠിച്ചിട്ടു വേണ്ടാ സത്യം പറഞ്ഞു തുടങ്ങാന്‍. വിഗ്രഹാരാധന വിപരീത വഴിതന്നെ. അതുകൊണ്ടാണ് വൃദ്ധരും ഇപ്പോഴും ധ്യാനത്തില്‍ എത്താതെ അമ്പലത്തില്‍ ചുറ്റി തിരിയുന്നത്.

92. നമുക്ക് മുന്‍പേ പോയവര്‍ പറഞ്ഞത് നമ്മെ സ്വാധീനിക്കുന്നത് സ്വാഭാവികം. ഒരാള്‍ അവസാനം എഴുതിയ (ജ്ഞാനം ഉറച്ച ശേഷം പറഞ്ഞ) കാര്യങ്ങളാണ് അയാളെ കൂടുതല്‍ വെളിപ്പെടുത്തുന്നത്.

93.  കേവലം ഒരു വിശ്വാസത്തെ ചോദ്യം ചെയ്താല്‍പോലും മനുഷ്യന് സഹിക്കാന്‍ പറ്റുന്നില്ല. അപ്പോള്‍, വായും മൂക്കും അടക്കിപ്പിടിച്ചു കഴുത്തറക്കുന്നത് പാവം മൃഗങ്ങള്‍ സഹിക്കുന്നത് എങ്ങിനെ?


94. ഉപവാസം, ബ്രഹ്മചര്യം-- ഇവ ഹിന്ദുക്കൾ ഏറെ തെറ്റിദ്ധരിച്ച രണ്ടു പദങ്ങൾ. ഉപവാസമെന്നത് പട്ടിണി കിടക്കലാണെന്നും ബ്രഹ്മചര്യമെന്നത് കല്യാണം കഴിക്കാതെ ഇരിക്കുന്നതാണെന്നും തെറ്റിദ്ധരിച്ച് തേരാ പാരാ നടക്കുന്ന പലരേയും നാം കാണുന്നു. അവരുടെ ജീവിതം കട്ടപ്പൊക!
ഉപ = സമീപം, വാസം = താമസം (മനസ് ആനന്ദത്തിൽ വസിക്കലാണ് ഉപവാസം).
ബ്രഹ്മം = ആനന്ദം, ചര്യം = നിഷ്ഠ (ആനന്ദ നിഷ്ഠയോടെ ഇരിക്കലാണ് ബ്രഹ്മചര്യം)
അതുകൊണ്ടാണല്ലോ വിഷ്ണു മുതലായവർ സദാ പത്നിയോടുകൂടി ആനന്ദ നിഷ്ഠരായി വസിക്കുന്നത്. കൃഷ്ണനാകട്ടെ; രുഗ്മണി, സത്യഭാമ, ജാംബവതി തുടങ്ങി 16008 ഭാര്യമാരുണ്ടായിട്ടും യോഗീശ്വരനായി അറിയപ്പെടുന്നു.
പട്ടിണി കിടക്കാതേയും കല്യാണം കഴിച്ചും ആർക്കും യോഗിയും ആനന്ദിയുമാവാം.



95. സന്തോഷം നല്‍കുന്ന രണ്ട് വാര്‍ത്തകള്‍:
1. ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ആനകളെ എഴുന്നെള്ളിക്കുന്നത് ജാമ്യമില്ലാ കുറ്റമായി സുപ്രീം കോടതി. ആനയുടെ ഉടമകള്‍ക്കും മൃഗ സംരക്ഷണ വകുപ്പുകള്‍ക്കും നോട്ടീസയച്ചു.
2. ശൂലം കുത്ത്; മാരക രോഗങ്ങള്‍ പകരാന്‍ സാധ്യതയുണ്ടെന്നും ഇതിനെതിരെ നിയമ നിര്‍മ്മാണം വേണമെന്നും മനുഷ്യാവകാശ കമ്മീഷന്‍. പുതുപ്പള്ളി പള്ളിയിലെ കോഴി വെട്ട് സര്‍ക്കാര്‍ ഇയ്യിടെ നിരോധിച്ചതും, പണ്ട് സതി ദേവദാസി സമ്പ്രദായങ്ങള്‍ നിരോധിച്ചതും കമ്മീഷന്‍ ഓര്‍മ്മിപ്പിച്ചു.

96. ജ്യോതിഷം കപട ശാസ്ത്രമാണ് (Pseudo science). ജ്യോതിശാസ്ത്രവും ജ്യോത്സ്യവും രണ്ടാണ്. ഒട്ട് ഒക്കും ഒട്ട് ഒക്കില്ല എന്ന രീതിയില്‍, തൊട്ടും തൊടാതേയും പറയുന്ന രീതിയാണ് ജ്യോതിഷം. അതിന്ടെ അടിസ്ഥാന പ്രമാണങ്ങളില്‍ തന്നെ തെറ്റുണ്ട്. നവഗ്രഹ സങ്കല്‍പ്പം ശരിയല്ല. സൌരയൂഥത്തില്‍, സൂര്യന്‍ നക്ഷത്രമല്ലേ? ചന്ദ്രന്‍ ഉപഗ്രഹമാണ്. രാഹു, കേതു എന്നിവയെ എവിടെയും കാണുന്നില്ല. യുറാനസ്, നെപ്ട്യൂണ്‍, പ്ലൂട്ടോ എന്നിവയെ ജ്യോതിഷത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നാം ജീവിക്കുന്ന, പ്രധാനമായ ഭൂമിയെ തഴഞ്ഞു. പത്താമാതായി കണ്ടുപിടിച്ച ഗ്രഹവും ജ്യോത്സ്യത്തില്‍ ഇല്ല!
അല്ലെങ്കിലും, ഗ്രഹങ്ങള്‍ക്ക്‌ വ്യക്തിയുടെ നിത്യ ജീവിതത്തില്‍ എന്ത് സ്വാധീനമാനുള്ളത്? ഉണ്ടെങ്കില്‍ത്തന്നെ, അതിന് പരിഹാരം ഉണ്ടോ? ദേവതാ സങ്കല്‍പ്പങ്ങളും പരിഹാര ക്രിയകളും പറഞ്ഞ് പണം തട്ടുകയാണ് ജ്യോത്സ്യന്മാര്‍. മത വിശ്വാസം മൂലമുള്ള അന്ധ വിശ്വാസമാണ് ജ്യോതിഷം.

 97. ശിവയോഗി പറഞ്ഞ തരത്തിലുളള 10 വിദ്വാൻമാരുടെ ലിസ്റ്റ്:
1. ആദി ശങ്കരാചാര്യർ
2. ശ്രീ രാമകൃഷ്ണ പരമഹംസൻ
3. സ്വാമി വിവേകാനന്ദൻ
4. ശ്രീനാരായണ ഗുരു
5. ചട്ടമ്പി സ്വാമി തിരുവടികൾ
6. പുട്ടപർത്തി സായിബാബ
7. മാതാ അമൃതാനന്ദമയി
8. ശ്രീ ശ്രീ രവിശങ്കർ
9. Dr. N. ഗോപാലകൃഷ്ണൻ
10. ചിൻമയാനന്ദ ശിഷ്യർ


98. പ്രാണായാമ കോഴ്സിനു ജാതി മത ഭേദമെന്യേ ആര്‍ക്കും ഫീസടക്കാം. എന്നാല്‍, ചന്ദനക്കുറിയും കയ്യിലെ കെട്ടും മതേതരമാണോ? ഹോമം, പൂജ മുതലായവ ചെയ്യുന്നത് അജ്ഞാനികളും മൃഗപ്രായരുമാണെന്ന് ശ്രീരാമാന്ടെ ഗുരു വസിഷ്ഠന്‍ യോഗ വാസിഷ്ടത്തില്‍ പറയുന്നുണ്ടല്ലോ?
"കാലം യജ്ഞ തപോ ദാന തീര്‍ത്ഥ ദേവാര്‍ച്ചനാ ഭ്രമൈ:
ചിരമാധി ശതോപേതാ ക്ഷപയന്തി മൃഗാ ഇവ"

ഞാന്‍ ആരുടേയും പുണ്യത്തെയോ പാപത്തെയോ ഏറ്റെടുക്കുകയില്ല, അജ്ഞാനത്താല്‍ ജ്ഞാനം മൂടപ്പെട്ടതുകൊണ്ട് ജനം അങ്ങിനെ കരുതുകയാണെന്നല്ലേ ഗീതയില്‍ കൃ ഷ്ണന്‍ പണ്ടെന്നോ പറഞ്ഞത്?
"ന ആദത്തേ കസ്യചിദ് പാപം ന ചൈവ സുകൃതം വിഭു:
അജ്ഞാനേനാവൃതം ജ്ഞാനം തേന മുഖ്യന്തി ജന്തവ:"


99. ഇന്നത്തെ (17/05/15) മനോരമ പത്രത്തിലെ രണ്ടു വാര്‍ത്തകള്‍ കാണുക.
1. മഴയില്‍ 30 അടി ഉയരമുള്ള മതില്‍ ഇടിഞ്ഞുവീണ് പേയാട് തിരുനെല്ലിയൂര്‍ ക്ഷേത്രം പ്രധാന പ്രതിഷ്ഠ ഉള്‍പ്പെടെ ശ്രീകോവിലും, ആറ് ഉപദേവതാ സ്ഥാനങ്ങളും, നടപ്പന്തലും തവിടു പൊടിയായി, ശേഷിക്കുന്നത് കുറച്ചു കല്‍വിളക്കും പാത്രങ്ങളും മാത്രം എന്നാണു ഒരു വാര്‍ത്ത.
2. ഭാരതത്തിന്ടെ സംസ്കാരത്തിന്ടെ തുടക്കം ക്ഷേത്രത്തില്‍ നിന്നാണെന്നും, ക്ഷേത്രങ്ങള്‍ ജീര്‍ണ്ണിച്ചാല്‍ നാടിന്ടെ ഐശ്വര്യവും സമ്പത്തും ക്ഷയിക്കുമെന്നും ക്ഷേത്ര പുനരുദ്ധാരണം എന്ന ഭാരിച്ച ചുമതലയ്ക്ക് പണം വേണമെന്നും തൃശ്ശൂര്‍ തെക്കേമഠം സ്വാമിയാര്‍ വാസുദേവാനന്ദ ബ്രഹ്മാനന്ദ ഭൂതി "കേരള ക്ഷേത്ര സംരക്ഷണ സമിതി" സമ്മേളനം ഉല്‍ഘാടനം ചെയ്യവേ പറഞ്ഞതാണ് ഇനിയൊരു വാര്‍ത്ത. ഇതിനെ പ്രോത്സാഹിപ്പിച്ച് സ്വാമി ചിദാനന്ദ പുരി, സീമാ ജാഗരണ്‍ ദേശീയ സംയോജക് N. ഗോപാലകൃഷ്ണന്‍ മുതലായി അനേകര്‍ പ്രസംഗിച്ചിരിക്കുന്നു.
സ്വന്തം ആലയം കാത്തു സൂക്ഷിക്കാന്‍ കഴിയാത്ത ദൈവത്തിനെ സംരക്ഷിക്കാനും നിര്‍ഗ്ഗുണ ബ്രഹ്മാമായ അതിന് ആലയം പണിയാനും പണം ശേഖരിക്കുന്ന ഇത്തരക്കാരെ അജ്ഞാനികള്‍ എന്ന് വിളിച്ചാല്‍ മതിയോ? ഇതാണോ ഭാരതീയ ഋഷിമാരുടെ സംസ്കാരം? ബൃഹസ്പതിയും, കപിലനും, ചാര്‍വാകനും, വസിഷ്ഠനും, ബുദ്ധനും, ബ്രഹ്മാനന്ദ സ്വാമി ശിവയോഗിയും പിറന്ന മണ്ണിനെ അജ്ഞാന ശിലാ ക്ഷേത്രങ്ങളെ പ്രതിഷ്ഠിച്ച് നാള്‍ക്കുനാള്‍ അമ്പല പറമ്പാക്കുന്നത് ഇവരല്ലേ?

100. ഹിന്ദു, മുസ്ലിം, കൃസ്ത്യന്‍ മതങ്ങളുടെ അടിസ്ഥാന ആശയങ്ങളെത്തന്നെ ചോദ്യം ചെയ്ത്, മതങ്ങളുടെ കട പുഴക്കി, ലോകക്ഷേമത്തിന് മതം ആവശ്യമില്ലെന്ന് കഴിഞ്ഞ രണ്ടു വര്‍ഷത്തെ പോസ്റ്റുകളിലൂടെ ഞാന്‍ തെളിയിച്ചിരിക്കുന്നു. ഭരണാധികാരികളും ജനങ്ങളും മത ഗ്രന്ഥങ്ങള്‍ വലിച്ചെറിയുക. മത വിശ്വാസികള്‍ ഒന്നുകില്‍ എന്റെ കൂടെ ചേരുക, അല്ലെങ്കില്‍ മത പുരോഹിതന്മാരെയും മത പണ്ഡിതന്മാരെയും കൊണ്ടുവന്ന് എന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി തരിക. എന്ടെ നേരെ വാളും തോക്കും എടുത്തിട്ട് ഫലമില്ല.
1. ഹിന്ദു
കുമ്മനാണ്ടി വരുന്നെന്നു പറഞ്ഞാൽ കൊച്ചു കുട്ടികൾ ഭയപ്പെടും. എന്നാല്‍, കലികാലം വരുന്നു എന്നു ഭയപ്പെട്ട് രാജ്യം വിട്ടോടി പെരുവഴിയില്‍ വീണു ചത്ത അര്‍ജ്ജുനന്ടെ കഥ നിങ്ങള്‍ക്കറിയാമോ? അര്‍ജ്ജുനന്‍ വടക്ക് ദിശയിലേക്കാണ് ഓടിയത് എന്ന് ഉത്തര ഗീതയില്‍ പറയുന്നു. ഇന്നും ഹിന്ദുക്കള്‍ കാശി മുതലായ സ്ഥലങ്ങളിലാണ് മുക്തി എന്ന് കരുതി വടക്കോട്ടോടുന്നു. കാലത്തെ ആരെങ്കിലും ഭയപ്പെടുമോ? ഈ ഭയം അർജ്ജുനന് ഗീതയിൽ നിന്നു കിട്ടിയ ജ്ഞാനമാണോ അജ്ഞാനമാണോ? വിഗ്രഹാരാധനകൊണ്ട് ഹിന്ദുവിന് കിട്ടിയത് ജാതിഭേദവും ഗര്‍വ്വും അജ്ഞാനവും മാത്രമല്ലേ? ഇത്തരം അജ്ഞാനങ്ങളെ അരക്കിട്ടുറപ്പിക്കുന്ന ഗീത മുതലായ ഗ്രന്ഥങ്ങള്‍കൊണ്ടും മതം കൊണ്ടും സാധാരണക്കാരന് എന്താണ് കിട്ടുക? അജ്ഞാനം തന്നെ!
2. കൃസ്ത്യന്‍
കുരിശിൽ കിടന്ന യേശു കരഞ്ഞു. വേദനകൊണ്ട് മാത്രമല്ല. ദൈവം തന്നെ കൈവിട്ടു എന്ന് വിചാരിച്ചാണ് "ഏലി ഏലി ലമാശ ബക്താനി" എന്നു വിലപിച്ചത്. ആദാം, ഹവ്വ എന്നിവര്‍ ചെയ്ത പാപത്തിന്ടെ ശാന്തിക്കായി ദൈവം പുത്രനെ ബലി നല്‍കി പോലും! പിതാക്കന്മാര്‍ ചെയ്ത പാപത്തിന് പുത്രനെയാണോ ബലി നല്‍കേണ്ടത്? യേശു കുരിശില്‍ കിടന്നതുകൊണ്ടു ലോകത്തിന്ടെ പാപം പോയിട്ടുണ്ടോ? അതുമില്ല. കൃസ്തുവിനുപോലും, ദൈവം തന്നെ സ്വീകരിച്ചുവോ ഉപേക്ഷിച്ചുവോ എന്ന ജ്ഞാനം നൽകാനാവാത്ത ദൈവത്തേയും മതത്തേയും വിശ്വസിച്ച് പ്രാർത്ഥിച്ചു കരഞ്ഞാൽ സാധാരണക്കാരന് എന്താണ് കിട്ടുക? കുരിശുതന്നെ!
3. മുസ്ലിം
ഇബ്രാഹിം നബി തന്ടെ ഏകജാതനായ പുത്രനെ അളളാഹുവിന് ബലികൊടുക്കാനായി വാളോങ്ങി. അപ്പോൾ ഒരു അശരീരി കേട്ടു പോലും! മനുഷ്യനു പകരം ആടിനെ തന്നാലും ശാപ്പാട് കുശാലാക്കി സംപ്രീതനായിക്കൊളളാമെന്ന്!
ഇതിൽ വിശ്വസിച്ചാണ് ബലി പെരുന്നാളെന്നും പറഞ്ഞ് മുസ്ളീങ്ങൾ ഇന്നും സാധു ജീവികളെ വെട്ടിക്കൊല്ലുന്നത്. പുണ്യ കർമ്മമെന്നു പറഞ്ഞ് ഹജജിൽ ചെയ്യുന്ന ഹിംസാ കർമ്മത്തിന് കയ്യും കണക്കുമില്ല.
ദൈവ സൃഷ്ടികളായ(?) മനുഷ്യരേയും ജന്തുക്കളേയും ഹിംസിച്ച് ബലി നൽകിയാൽ ഈശ്വരൻ പ്രസാദിക്കുമെന്നു കരുതിയ നബിമാരേയും, ഇങ്ങിനെ കളളം പറയുന്ന മതത്തേയും പരിശുദ്ധ(?) ഹജ്ജിനെ രക്ത പങ്കിലമാക്കുന്ന ഹാജിമാരേയും വിശ്വസിച്ചാൽ സാധാരണക്കാരന് എന്താണ് കിട്ടുക? അജ്ഞാനവും ദുഃഖവും തന്നെ!

101. മത പരിവർത്തനമല്ല മനഃ പരിവർത്തനമാണ് മനുഷ്യന്നു വേണ്ടത്. മതം ഏതായാലും മനുഷ്യൻ നന്നാവില്ല.
ഘർ വാപസിയെന്നാൽ നാം വന്നുചേർന്ന മതങ്ങളിൽ നിന്ന് മതമില്ലായ്മയിലേക്കുള്ള മടക്കയാത്രയാകട്ടെ.
ജനിച്ചപ്പോൾ നമുക്ക് മതം ഉണ്ടായിരുന്നില്ല. ആനന്ദം മാത്രം. അതാണ് പ്രകൃത്യാലുള്ള മതം. മറ്റു മതങ്ങളെല്ലാം കൃത്രിമവും വന്നു ചേർന്നവയും തന്നെ.

102.  ദൈവത്തെ വിശ്വസിക്കൽ എന്ന പദം തന്നെ തെറ്റല്ലേ? ഉളളതിനെ വിശ്വസിക്കാൻ ആരുടേയും ഉപദേശം ആവശ്യമില്ല. ഇല്ലാത്തതാണെങ്കിൽ വിശ്വസിച്ചതുകൊണ്ട് പ്രയോജനവുമില്ല.

 103. എല്ലാ മതക്കാരും ഹിംസ ചെയ്യുന്നു. ഒപ്പം അവരുടെ ദൈവം കരുണാമയനാണെന്നും പറയുന്നു. നാം നമ്മെക്കാൾ താണ ജീവികളോട് കരുണ കാണിക്കാതെ, നമ്മേക്കാൾ ഉയർന്ന ഈശ്വരൻ നമ്മോട് ദയകാട്ടുമെന്നു വിചാരിക്കുന്നതും അതിനായി കേഴുന്നതും ഭോഷത്തമല്ലേ?


104. ഓടിത്തളർന്നാൽ കുറച്ചു നേരം ഒരിടത്ത് ഇരിക്കണം. പിന്നെ ഏണീറ്റ് വീണ്ടുമോടാം.
അതുപോലെ നാനാതരം ചിന്തകളാൽ നാം തളരുമ്പോൾ അൽപനേരം ചിന്തയില്ലാതെ മനസിനെ സ്വസ്ഥമാക്കി ഒരിടത്ത് ഇരിക്കുക. ഇതാണ് ധ്യാനം. ഇതാണ് രാജയോഗം.
"മുക്തിക്കും ഭുക്തിക്കും കീർത്തിക്കും പിന്നെ സർവ്വ സിദ്ധിക്കും സത്യം ചിത്തം ദൈവം ദുഃഖംതന്നെ മനസ്സടങ്ങാഞ്ഞാൽ" - എന്ന് ശിവയോഗി.

105. മാംസ ഭക്ഷണം ജന്തു ഹിംസയാണ് ധാരാളം സസ്യ ഭക്ഷണമുളളപ്പോൾ പാവം ജീവികളെ കൊല്ലുന്നത് അധർമ്മമാണെന്നു പറയുമ്പോൾ പലരും ശണ്ഠക്കു വരുന്നു. ശ്രീരാമനും നബിയും യേശു കൃസ്തുവും മാംസം തിന്നിട്ടുണ്ടെന്നു വാദിക്കുന്നു.
ബലരാമന്‍, തുഞ്ചത്താചാര്യര്‍ മുതലായവര്‍ മദ്യം കുടിച്ചിരുന്നു. വാത്മീകി കൊള്ളയടിച്ചിരുന്നു, ശ്രീകൃഷ്ണന്‍ പെണ്ണു പിടിച്ചിരുന്നു എന്നൊക്കെ പറഞ്ഞ് ആ വക വിക്രയകളൊക്കെ ഇവർക്കു കാണിക്കാം.
പക്ഷേ, സ്വന്തം ദേഹത്തുനിന്ന് ഒരു കിലോ ഇറച്ചി അരിഞ്ഞു താരാന്‍ ഹിംസാ വാദികള്‍ തയ്യാറാവാത്തത് എന്തുകൊണ്ടാണ്?

106.  ദേശീയ ഗ്രന്ഥമാക്കേണ്ടത്, പലരും ചേര്‍ന്ന് കപട പ്രമാണങ്ങള്‍ കുത്തിനിറച്ച ഭഗവത്ഗീതയെയല്ല, സര്‍വ്വമതസാരം ഉള്‍ക്കൊള്ളുന്ന ബ്രഹ്മാനന്ദ സ്വാമി ശിവയോഗിയുടെ "ആനന്ദാദര്‍ശം" എന്ന പുസ്തകത്തെയാണ്.
ഗീത കൃഷ്ണനില്‍ നിന്ന് നേരിട്ട് ഗീത ശ്രവിച്ച, വിശ്വരൂപവും ദര്‍ശിച്ച അര്‍ജ്ജുനന് ജ്ഞാനം ലഭിച്ചില്ല. കലികാലം വരുന്നു എന്ന് പേടിച്ച്, കൊട്ടാരംവിട്ട്, വടക്ക് ദിശയിലേക്കോടി പെരുവഴിയില്‍ വീണു ചത്തു.
എന്തൊരു അജ്ഞാനമാണിത്? കലികാലത്തെ ഭയക്കാന്‍ എന്തിരിക്കുന്നു? ഭയന്നാലും, ഉത്തരദിക്കിലാണോ അഭയം? ഇന്നും ഹിന്ദുക്കള്‍ മുക്തിക്കായി കാശി മുതലായ ഉത്തര ദിക്കിലേക്ക് ഓടുന്നത് ഇത്തരം അജ്ഞാനം കൊണ്ടുതന്നെ!

107.  ഉപവാസം, ബ്രഹ്മചര്യം-- ഇവ ഹിന്ദുക്കൾ ഏറെ തെറ്റിദ്ധരിച്ച രണ്ടു പദങ്ങൾ. ഉപവാസമെന്നത് പട്ടിണി കിടക്കലാണെന്നും ബ്രഹ്മചര്യമെന്നത് കല്യാണം കഴിക്കാതെ ഇരിക്കുന്നതാണെന്നും തെറ്റിദ്ധരിച്ച് തേരാ പാരാ നടക്കുന്ന പലരേയും നാം കാണുന്നു. അവരുടെ ജീവിതം കട്ടപ്പൊക!
ഉപ = സമീപം, വാസം = താമസം (മനസ് ആനന്ദത്തിൽ വസിക്കലാണ് ഉപവാസം).
ബ്രഹ്മം = ആനന്ദം, ചര്യം = നിഷ്ഠ (ആനന്ദ നിഷ്ഠയോടെ ഇരിക്കലാണ് ബ്രഹ്മചര്യം)
അതുകൊണ്ടാണല്ലോ വിഷ്ണു മുതലായവർ സദാ പത്നിയോടുകൂടി ആനന്ദ നിഷ്ഠരായി വസിക്കുന്നത്. കൃഷ്ണനാകട്ടെ; രുഗ്മണി, സത്യഭാമ, ജാംബവതി തുടങ്ങി 16008 ഭാര്യമാരുണ്ടായിട്ടും യോഗീശ്വരനായി അറിയപ്പെടുന്നു.
പട്ടിണി കിടക്കാതേയും കല്യാണം കഴിച്ചും ആർക്കും യോഗിയും ആനന്ദിയുമാവാം.

108.  മുഹമ്മദു നബി 41 ദിവസം ഹിരാഗുഹയിൽ ധ്യാനത്തിലിരുന്നു.
യേശുകൃസ്തു കുന്നിൻ മുകളിൽ പോയി ധ്യാനിച്ചു.
ബുദ്ധൻ മരത്തിനു ചുവട്ടിലിരുന്നാണ് ധ്യാനിച്ചത്.
വിഷ്ണുവും ശിവനും ബ്രഹ്മാവും സദാ ധ്യാനിക്കുന്നു.
എന്നാൽ ഇവരുടെയെല്ലാം അനുയായികൾക്ക് ധ്യാനം എന്താണെന്ന് അറിഞ്ഞുകൂടാ. ശിവയോഗിക്കു ശേഷം, മരുന്നിനുപോലും ഒരു ജ്ഞാനിയേയോ യോഗിയേയോ കാണാനില്ല.
നാളികേരത്തിന്ടെ ആസ്വാദ്യ ഭാഗത്തെ കാണാതെ ചകിരിയും ചിരട്ടയും കടിച്ചു വലിക്കുന്നവരാണ് മതാനുയായികൾ.

109.  ഞാൻ ഒരേകാര്യം വീണ്ടും വീണ്ടും പറയുന്നു എന്നു വിമർശിച്ചവരോട് ഒരാൾ (Dhananjayan) ഇങ്ങിനെ പ്രതികരിക്കുന്നു:

//ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തരുത്, വിഗ്രഹാരാധനയുടെ ശാസ്ത്രം പറയാൻ കഴിയുമെങ്കിൽ പറയ്, അല്ലാതെ പറഞ്ഞതു പറയരുത് എന്ന് പിടി വാശി പിടിക്കുന്നതിൽ എന്ത് യുക്തിയാണുള്ളത്?? നിങ്ങൾ ഉരുവ്വിടുന്ന മന്ത്രങ്ങളും നിങ്ങൾ വിശ്വസിക്കുന്ന ആരാധനയും തന്നെ പഴഞ്ജൻ അല്ലേ?? നിങ്ങൾ ആരാധിക്കുന്ന ദേവിയോ ദേവനോ നിങ്ങൾ ആരധിക്കുന്ന വിഗ്രഹവും പഴകി ദ്രവിച്ചതല്ലേ?? വിഗ്രഹ ആരാധനയ്ക്ക് എന്തു ശാസ്ത്രമാണുള്ളത്??
അതെല്ലാം പോട്ടെ, എന്താണു ശാസ്ത്രം എന്നതു കൊണ്ട് നിങ്ങൾ ഉദ്ദേശിക്കുന്നത്??//
 
110. ക്ഷേത്ര സ്വത്ത് മാത്രമല്ല, ഇല്ലാത്ത സ്വർഗ്ഗത്തിലും മോക്ഷത്തിലും ജനങ്ങളെ ഭ്രമിപ്പിച്ച് സമ്പാദിച്ച ലോകത്തിലെ സകല മത ദേവാലയങ്ങളിലേയും സ്വത്തുകൾ അതാതു സർക്കാരുകൾ കണ്ടുകെട്ടണം. അതു പിന്നെ ജനങ്ങളുടെ ക്ഷേമത്തിനു വിനിയോഗിക്കണം
 
111. സ്വർഗ്ഗത്തിലേക്കു ടിക്കറ്റു കൊടുക്കുന്ന ജോലി ഇന്നുതന്നെ രാജിവെച്ച് പുരോഹിതന്മാരും ഗുരുക്കന്മാരും മനസിനെ നന്നാക്കി, അതിനുളള വിദ്യ ജനങ്ങളേയും പഠിപ്പിക്കുകയാണ് വേണ്ടത്.
ദൈവത്തെ കാണിക്കാമെന്ന പൊളളയായ വാഗ്ദാനം നൽകി മനുഷ്യകരെ പറ്റിക്കാതെ, മനസിനെ കാണിക്കാനാണ് മതങ്ങൾ ഉത്സാഹിക്കേണ്ടത്.
ഒട്ടും ആവശ്യമില്ലാത്ത സൃഷ്ഠിയും സ്വ സന്താനഹത്യയും ഉടനടി നിർത്തി വെച്ച് സർവ ജീവികൾക്കും മുക്തി കൊടുക്കുകയാണ് സർവ ശക്തനെന്നും ദയാനിധിയെന്നും വീമ്പടിക്കുന്ന ദൈവം ചെയ്യേണ്ടത്.

112. അനാവശ്യമായി സൃഷ്ടിക്കുകയും, സൃഷ്ടിച്ച സന്താനങ്ങളെ മുഴുവന്‍ പല വിധത്തിലും കഷ്ടപ്പെടുത്തി അവസാനം സംഹരിക്കുകയും ചെയ്യുന്നത് ദൈവമാണെങ്കില്‍ ആ ദൈവത്തെ പൂജിക്കുകയല്ല, തൂക്കിലിടുകയാണ് വേണ്ടത്. ഒന്നുകില്‍ ദൈവം ഭ്രാന്തനാണ്. അല്ലെങ്കില്‍ പിശാചാണ്. ഒരിക്കലും പൂജിക്കരുത്, പൂജിക്കരുത്.

113.  തന്ടെ മതമാണ് രക്ഷയെന്നും തന്ടെ ദൈവമാണ് യഥാർത്ഥമെന്നും ഹിന്ദുവും കൃസ്ത്യനും ഇസ്ളാമും പറയുന്നു. മതത്തെ വിമർശിക്കുമ്പോൾ ഇവർക്കെല്ലാം ഒരേ മുഖം. പശുവിന്ടെ പുറകേ മണപ്പിച്ചു നോക്കിയ കാളയുടെ മുഖം.

114.
1. അഞ്ചപ്പത്തെ അയ്യായിരം പേര്‍ക്ക് കൊടുത്ത യേശുവിന് വിശന്നു കരയുന്ന സോമാലിയയിലെ കുഞ്ഞിന് ഒരപ്പക്കഷ്ണം കൊടുക്കാന്‍ എന്തുകൊണ്ട് കഴിയുന്നില്ല?
2. ഗോവര്‍ദ്ധന ഗിരിയെ കുടയായി പിടിച്ച കൃഷ്ണന് എന്തുകൊണ്ട് ഒരു പാവപ്പെട്ട സ്കൂള്‍ കുട്ടിക്കുപോലും ഒരു കുട കൊടുക്കാന്‍ കഴിവില്ല? കാളിന്ദിനദിയെ കാളിയ സര്‍പ്പത്തിന്ടെ വിഷത്തില്‍ നിന്ന് രക്ഷിച്ചവന് എന്തുകൊണ്ട് നമ്മുടെ ഭാരതപ്പുഴയും പമ്പയും മലിനമാകുന്നത് തടയാന്‍ ഒക്കുന്നില്ല?
3. ചന്ദ്രനെ പിളര്‍ന്ന മുഹമ്മദിന് എന്തുകൊണ്ട് ഓസോണ്‍ ലയറിനു പരിഹാരം നിര്‍ദ്ദേശിക്കാന്‍ ആയില്ല? എന്തുകൊണ്ട് പ്ലാസ്റിക് മാലിന്യത്തെ ഒഴിവാക്കാനുള്ള നിര്‍ദ്ദേശം വെക്കാന്‍ കഴിഞ്ഞില്ല?


115. പത്മനാഭ ക്ഷേത്രത്തിലെ സ്വത്ത് എവിടുന്നു വന്നതാണ്? അതിനി എന്തു ചെയ്യണം?
മുന്‍ രാജാക്കന്മാര്‍ വെട്ടിപ്പിടിച്ചതും, ജനങ്ങളില്‍ നിന്ന് നികുതി വാങ്ങിയതും, സമ്മാനമായി സ്വീകരിച്ചതും തന്നെയാണത്. അതെല്ലാം നമ്മുടെ രാജ്യത്തിന്ടെ സമ്പത്താണ്‌. ഹിന്ദു ഭക്തര്‍ അദ്ധാനിച്ച് ഉണ്ടാക്കി സംഭാവന നല്‍കിയതോ ശ്രീ പത്മനാഭന്‍ മെയ്യനങ്ങി പണിയെടുത്തു ഉണ്ടാക്കിയതോ അല്ല. ഈ സമ്പത്ത് കണ്ടുകെട്ടി ഭാരതീയ റിസര്‍വ്വ് ബാങ്കില്‍ സൂക്ഷിക്കണം. അത് നമ്മുടെ രാജ്യത്തിന്ടെ കരുതല്‍ ധനമായി കണക്കാക്കണം.

116.  മതങ്ങള്‍ക്ക് നല്ലകാര്യങ്ങള്‍ ഒന്നും ചെയ്യാനാവില്ല. കൈ വെട്ടാന്‍ പറ്റും. വെട്ടിയ കൈ തുന്നി ചേര്‍ക്കാന്‍ പറ്റില്ല. അതിന് ശാസ്ത്രത്തിനു മാത്രമേ കഴിയൂ.

117. എല്ലാ മതവും ഒന്നാണെന്നു സ്ഥാപിക്കാൻ ചിലർ മതേതര സമ്മേളനം നടത്തുന്നു. അവരവർ സ്വന്തം മതമാണ് ഉൽകൃഷ്ടമെന്നും മറ്റുളളവ നികൃഷ്ടമെന്നും പ്രസംഗിക്കുന്നു. വന്നതുപോലെ തിരിച്ചു പോകുന്നു.
അതാണിവിടെ എന്ടെ പോസ്റ്റുകൾക്കുളള കമണ്ടുകളിലും കാണുന്നത്.

118.  എന്ടെ യുദ്ധം ഇല്ലാത്ത ദൈവത്തിനെതിരേയല്ല. ചായക്കടക്കാരൻ ഹംസക്കുഞ്ഞു മുതൽ ISRO ശാസ്തജ്ഞൻ കോമൻ നായരുവരെ അന്ധമായി ഭ്രമിച്ചു കിടക്കുന്ന അജ്ഞാന മതങ്ങളോടാണ്.

119. അന്ത്യ പ്രവാചകൻ എന്ന് ആരേയെങ്കിലും പറയുന്നത് തട്ടിപ്പാണ്. ഒരു പ്രവാചകനും ഗുരവും പുരോഹിതനും മത സ്ഥാപകനും തനിക്കു മുമ്പേ വന്നവരെ സ്വീകരിച്ചിട്ടില്ല. സ്വീകരിച്ചിരുന്നുവെങ്കിൽ പുതിയ മതം രൂപപ്പെടുമായിരുന്നില്ല.
ബുദ്ധൻ കൃഷ്ണനേയോ രാമനേയോ സ്വീകരിച്ചില്ല. മുഹമ്മദ് അബ്രഹാമിനേയോ ബുദ്ധനേയോ സ്വീകരിച്ചില്ല. കൃസ്തു മുഹമ്മതിനേയോ ബുദ്ധനേയോ കൃഷ്ണനേയോ സ്വീകരിച്ചില്ല. അതുകൊണ്ട് പുതിയ മതങ്ങൾ ഉണ്ടായി. മത പരിഷ്കാരം വന്നുകൊണ്ടേയിരിക്കണം. മത നിഷേധവും വന്നുകൊണ്ടേയിരിക്കണം. ഞാനാണ് അവസാന വാക്ക് എന്നു പറയുന്നത് മണ്ടത്തരമാണ്.

120. മനസു തന്നെയാണ് ആത്മാവ്. മനസിനപ്പുറം ഒരാത്മാവോ ഈശ്വരനോ ഇല്ല. നിർവാത സ്ഥല ദീപം പോലേയും നിസ്തരംഗ സമുദ്രം പോലേയും മനസ് സ്വയം നോക്കി അനങ്ങാതെ ഇരുന്നാൽ അതുതന്നെ ആത്മാവ്. ഇത് 1905-ൽ ഇറങ്ങിയ മോക്ഷപ്രദീപം എന്ന ഗ്രന്ഥത്തിൽ ശിവയോഗി വിശദീകരിച്ചു.
ഇപ്പോൾ അവിടവിടെ ചിലർ ഇതു പറഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇന്ന് Asianet TV ചാനലിൽ സ്വാമി ഭൂമാനന്ദ തീർത്ഥ പറഞ്ഞിരിക്കുന്നു വെറുതെ അനങ്ങാതെയിരിക്കുന്ന മനസിനെയാണ് ആത്മാവെന്നു പറയുന്നത് എന്ന്.
ഇതൊരു വിപ്ളവ പ്രസ്താവനയാണെന്ന് പലർക്കും അറിയില്ല. മനസു ചെയ്യുന്നത് ആത്മാവിനെ ബാധിക്കില്ല എന്നു പറഞ്ഞ ഗീതയിലെ കൃഷ്ണനേയും, ശ്രീശങ്കരനെ പോലുളള വേദാന്ത ശിരോമണിമാരേയും പാടെ നിഷേധിക്കുന്ന ആശയമാണിത്.

121. ദേവാലയങ്ങള്‍ വ്യാപാര കേന്ദ്രങ്ങളായി മാറിയിരിക്കുന്നു. എല്ലാ മതങ്ങളുടെയും ആശ്രമങ്ങളും ദേവാലയങ്ങളും  Income Tax പരിധിയില്‍ കൊണ്ടുവരണം. കൃത്യമായ Auditing നടത്തണം. മതത്തിന്ടെ മറവില്‍ ഇവര്‍ നടത്തുന്ന വിദേശ കള്ളപ്പണ കച്ചവടം രഹസ്യ പോലീസിനെക്കൊണ്ട് അന്വേഷിപ്പിക്കണം. ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുതലായവ കെട്ടുവാന്‍ ആശ്രമങ്ങള്‍ക്കുണ്ടായ  മൂലധനത്തിന്ടെ  Source, ദേവാലയങ്ങളുടേയും ആശ്രമങ്ങളുടെയും  ഓരോ വര്‍ഷത്തെയും വരവ് ചിലവ് കണക്ക് എന്നിവ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കണം. 

ആശ്രമങ്ങളില്‍ നടന്ന ബലാല്‍സംഗം, കൊലപാതകം എന്നിവ തേച്ചു മാച്ചു കളയുന്ന പ്രവണത നിര്‍ത്തണം. ദേവാലയങ്ങള്‍ നടത്തുന്ന പണപ്പിരിവുകള്‍ നിരോധിക്കണം. കോളാമ്പി, Loud Speaker എന്നിവ വെച്ചുള്ള ശബ്ദ കോലാഹലങ്ങള്‍ നിരോധിക്കണം. ഉത്സവങ്ങള്‍ക്ക് ആന, വെടിക്കെട്ട്‌ എന്നിവ നിരോധിക്കണം. ഭക്തി ഒരു സ്വകാര്യ സംഗതി മാത്രമാണ്. അത് ആവശ്യമുള്ളവര്‍ സ്വകാര്യമായി ചെയ്യട്ടെ. നിരീശ്വര വാദികളും കൂടി ഉള്‍പ്പെട്ട പൊതുജനത്തിനെ ശല്യം ചെയ്യാതെ നോക്കേണ്ട ബാധ്യത സെക്കുലര്‍ സര്‍ക്കാരുകള്‍ക്കുണ്ട്.

122. എന്താണെന്നുപോലും ഒരിക്കലും അറിയാനോ പറയാനോ കഴിയാത്ത ആത്മാവിനേയും ഈശ്വരനേയും വശീകരിക്കാൻ പണം ചിലവഴിച്ച് പലവിധ മത കർമ്മങ്ങൾ ചെയ്യുന്നത് യുക്തമാണോ?
ചായക്കടക്കാരൻ ഹംസക്കുഞ്ഞു മുതൽ ISRO ശാസ്തജ്ഞൻ കോമൻനായരു വരെ, ഇല്ലാത്ത ദൈവത്ത പ്രസാദിപ്പിക്കാമെന്നു വിചാരിക്കുന്നു.
ദൈവവും ആത്മാവും വശീകാരികളാണെന്നു പറയുന്നത് ദൈവനിന്ദയും ആത്മനിന്ദയുമാണെന്ന് മനസ്സിലാക്കുന്നില്ല.

123. ദരിദ്രനും ധനവാനും പഠിച്ചവനും പഠിക്കാത്തവനും കർഷകനും ബിസിനസ്സുകാരനും എല്ലാം ആത്മഹത്യ ചെയ്യുന്ന വാർത്ത നാം കാണുന്നു.
ആത്മവിശ്വാസം നശിച്ചവനാണ് ആത്മഹത്യ ചെയ്യുന്നത്. നല്ലൊരു നാളെ വരുമെന്ന പ്രതീക്ഷ നശിക്കുമ്പോൾ ആത്മഹത്യയെക്കുറിച്ചായി ചിന്ത. ഇന്നത്തെ ദുസ്ഥിതി നാളെ മാറും എന്ന പ്രതീക്ഷ വേണം. ഇതിന് മനസ്സിനെ ശക്തമാക്കണം. സൽസംഗം ആത്മഹത്യക്ക് നല്ലൊരു പരിഹാരമാണ്.

124. ഈ ജന്മം മുഴുവനും മരുന്ന് കഴിക്കുക, വരും ജന്മത്തില്‍ രോഗം മാറും എന്ന് പറയുന്ന വൈദ്യന്മാരാണ് മത പുരോഹിതന്മാര്‍. അത്തരം വൈദ്യനെ കാണാന്‍ നാം പോകാറുണ്ടോ? പോകരുത്. അസുഖം (ദുഃഖം) ഈ ജന്മത്തിലാണ്. അതില്‍ നിന്നുള്ള മോചനവും ഇപ്പോളാണ് വേണ്ടത്.
മരണാന്തരം കിട്ടാന്‍ ഒരു സ്വര്‍ഗ്ഗമോ മോക്ഷമോ ഇല്ല. ഉണ്ടെന്നു പറയുന്നത് കളവാണ്. ആരും പോയി കണ്ടു വന്നിട്ട് പറയുന്നതല്ല. അനുഭവം ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് ഭയപ്പെടുത്തി, നമ്മെ പറ്റിക്കുകയാണ് മതങ്ങള്‍.
മനസ്സ് തന്നെ ആത്മാവ്. മനസ്സുതന്നെ ഈശ്വരന്‍. മറ്റൊരു ആത്മാവിനെയോ ഈശ്വരനെയോ നാം ബഹുമാനിക്കേണ്ടതില്ല.

125. രാജാറാം മോഹൻ റോയിയുടെ ജന്മദിനമാണിന്ന്. 1772 മെയ് 22 ന് രമാകാന്ത റോയിയുടെ മകനായി ബംഗാളലാണ് രാംമോഹൻ ജനിച്ചത്. ബാനർജി ബ്രാഹ്മണ കുടുംബം. റോയ് എന്നത് (റോയൽ) സ്ഥാനപ്പേര്.
1811-ൽ സ്വന്തം ജ്യേഷ്ട പത്നിയെ "സതി" എന്ന ദുരാചാരത്തിന്ടെ പേരിൽ ഹിന്ദു പുരോഹിതന്മാർ തീയിലെറിയുന്നത് കണ്ടു നിൽക്കേണ്ടി വന്നു.
നിരന്തരം ബ്രിട്ടീഷ് ഗവർമ്മെണ്ടിന് ഈ ദുരാചാരം നിർത്തണമെന്ന് അദ്ദേഹം എഴുതി. 1829-ൽ ഗവർണർ ജനറൽ വില്യം ബെന്ടിക് പ്രഭു സതി നിരോധിച്ച് ഉത്തരവിട്ടു.
2000 വർഷം ഹിന്ദുക്കളുടെ ഇടയിൽ നിലനിന്ന ദുരാചാരമായിരുന്നു "സതി" എന്ന് നിങ്ങൾക്കറിയാമോ? ഭർത്താവ് മരിക്കുമ്പോൾ ആ ചിതയിൽ ഭാര്യയേയും എറിയുക. എത്ര സുന്ദരമായ മതാചാരം! കഷ്ടം! എത്ര സ്തീക്രളെ ഹിന്ദുക്കൾ ഈ 2000 വർഷത്തിനിടയിൽ ചുട്ടുകൊന്നു കാണും?
ഹിന്ദുക്കളുടെ കൃഷ്ണനോ ആചാര്യന്മാർക്കോ മഹർഷിമാർക്കോ നിർത്തുവാൻ കഴിയാത്ത ഈ ഹീന കർമ്മത്തെ നിരോധിക്കാൻ ബ്രിട്ടീഷുകാർക്കേ കഴിഞ്ഞുളളൂ! എവിടെപ്പോയീ ഹിന്ദുവിന്ടെ ഗീതയും കൃഷ്ണനും ഈ 2000 വർഷം?
1828-ൽ രാജ്മോഹൻ ഹിന്ദു മതത്തെ പരിഷ്ക്കരിച്ച് ബ്രഹ്മ സമാജം സ്ഥാപിച്ചു. കൽക്കട്ടയിലെ ഇന്നത്തെ പ്രസിഡൻസി കോളേജ് ഇദ്ദേഹം സ്ഥാപിച്ചതാണ്. ബാല്യ വിവാഹം നിർത്തുക, വിഗ്രഹാരാധനയെ എതിർക്കുക, ബഹു ഭാര്യാത്വം അവസാനിപ്പിക്കുക തുടങ്ങി അനേകം നല്ല കാര്യങ്ങൾ ഇദ്ദേഹം ചെയ്തു. മരണം 1833-ൽ.
അധഃപതിക്കുന്ന ഹിന്ദുവിനെ ഉദ്ധരിക്കാൻ ഇനിയൊരു ബ്രാഹ്മണൻ വന്നാലും ബ്രിട്ടീഷു ഭരണം തിരികെ വരാതെ അതു നടക്കില്ല! അത്രക്കു നശിച്ചു കഴിഞ്ഞു ഹിന്ദുത്വം.

126. ജനിക്കാത്ത ഒരാളുടെ പേരില്‍ കെട്ടിപ്പൊക്കിയ മതമാണ് കൃസ്തു മതം. 2500 വര്‍ഷം മുമ്പ് ജനിച്ച ബുദ്ധനു ചരിത്രം ഉണ്ട്. ക്രിസ്തുവിന് ചരിത്രത്തില്‍ ഒരിടത്തും സ്ഥാനവുമില്ല!
"അതാ വരുന്നു, ഇതാ വരുന്നു, അവിടെ വന്നു, ഇവിടെ വന്നു" എന്ന് പറയുന്നതല്ലാതെ, കൃസ്തു ഇതുവരെ വന്നില്ല. ഒരിക്കലും ജനിച്ചിട്ടില്ലാത്ത ക്രിസ്തുവില്‍ ലോകം മിക്കതും ഇത്രയും നാള്‍ ഭ്രമിച്ചു കിടന്നു.
കുഷ്ടരോഗിയെ സുഖപ്പെടുത്തി, വെള്ളത്തിനു മീതെ നടന്നു, അഞ്ചപ്പംകൊണ്ട് അയ്യായിരം പേര്‍ക്ക് പങ്കുവെച്ചു, മുടികിട്ടി, തിരു ശേഷിപ്പുകിട്ടി, എന്നൊക്കെ പറയുന്നതല്ലാതെ, ഒരുപിടി അരിയോ ഒരു കഷ്ണം ബ്രഡോ ഇന്നുവരെ ഒരു ദരിദ്രന് പോലും കൃസ്തു ആകാശത്തുനിന്നും ഇറക്കി കൊടുത്തിട്ടില്ല.
കേരളത്തിലെ കുഗ്രാമങ്ങളില്‍ നിന്നുകൂടി , പേരുപോലും കേട്ടിട്ടില്ലാത്ത ചില വിശ്വാസികളെ, അത്ഭുതം കാട്ടിയെന്നു പറഞ്ഞ് വാഴ്ത്തപ്പെട്ടവരാക്കുന്ന മാര്‍പ്പാപ്പമാരാല്‍ കെട്ടിപ്പൊക്കുന്ന കൃസ്തുമതത്തിന് അടിത്തറയില്ല. യുക്തിയാകുന്ന കൊടുങ്കാറ്റിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ മരിക്കുന്ന ഈ മതത്തിന് അന്ത്യ കൂദാശ കൊടുക്കുവാന്‍ സമയമായിരിക്കുന്നു!
126. വലിയ വലിയ മത ഗ്രന്ഥങ്ങളും പ്രമാണിമാരുടെ ഉപദേശങ്ങളും ആവശ്യമില്ല മനുഷ്യന് ധാർമികമായി ജീവിക്കാനും ദുഖത്തെ നേരിടാനും.
"ജാതി വേണ്ടാ മതം വേണടാ ദൈവം വേണ്ടാ മനുഷ്യന്ന്. വേണം ധർമ്മം വേണം ധർമ്മം വേണം ധർമ്മം യഥോചിതം" - സഹോദരൻ അയ്യപ്പന്ടെ ഈ സന്ദേശത്തിൽ എല്ലാം അടങ്ങി.
ബ്രഹ്മാനന്ദ സ്വാമി ശിവയോഗി പറഞ്ഞതും ഇതുതന്നെ. "അഹിംസൈവ പരമോ ധർമ്മഃ അജ്ഞാന ദുഖായൈവ യജ്ഞാദി കർമ്മ"
ഇത്രയും മത നിഷേധം പറഞ്ഞിട്ടും മതവാദികൾ ഇവരുടെ കൈ വെട്ടാത്തത് അത്ഭുതം തന്നെ!

127. മനുഷ്യനു ഭക്ഷണമാകാനാണ് ദൈവം ജന്തുക്കളെ സൃഷ്ടിച്ചതെന്നു പറയുന്നവരേയും അവരുടെ മതത്തേയും. ദയയുളളവർ സ്വീകരിക്കരുത്.
അഹിംസയാണ് പരമമായ ധർമ്മം എന്ന ആശയത്തെ മുന്നോട്ടു വെക്കുന്ന മതത്തെ സ്വീകരിച്ചു കൊളളുക.
എങ്ങോ വടിയുമായി ഇരിക്കുന്ന ഒരു ദൈവത്തെ പേടിച്ചിട്ടല്ല മനുഷ്യൻ അഹിംസ പാലിക്കുന്നത്. തന്നേപ്പോലെ മറ്റു പ്രാണികൾക്കും വേദനയുണ്ട് എന്ന യുക്തിയാണ് നമ്മെ ധർമ്മനിഷ്ഠരാക്കുന്നത്.

128. Anti-Terrorism Day observed Across India on 21 May 2015. The day is celebrated as 24th Death Anniversary of former Prime Minister of India Rajiv Gandhi.The day is marked by a pledge taking ceremony among other activities.
What was our pledge and what should be?
****************************************************
"We the people of India, having abiding faith in our country's tradition of non violence and tolerance, hereby solemnly affirm to oppose with our strength all forms of terrorism and violence. We pledge to uphold and promote peace, social harmony, and understanding among all fellow human beings and fight the forces of disruption threatening human lives and values"
In my opinion, taking a pledge to promote peace and harmony among human beings is only partial but not great. Killing and eating meat of poor, dumb and orphan animals is not humane. Usually, we are interested only in our people and not all the people. This tendency is to be changed. Let us think aloud and be vegetarians.

129.  "പ്രവേശനം ഹിന്ദു മത വിശ്വാസികള്‍ക്ക് മാത്രം" എന്ന ബോര്‍ഡ്‌ ക്ഷേത്രനടയില്‍ നിന്ന് ഇതുവരെ മാറ്റാറായില്ല ഹിന്ദുവിന്. മറ്റു മതക്കാര്‍ ഇങ്ങിനെ നിരോധന ഫലകം വെച്ചു കാണുന്നില്ല. യേശുദാസെന്ന ഹിന്ദു ദൈവ ഭക്തനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കയറ്റാത്ത ഫ്യൂഡല്‍ ചിന്തയില്‍ തന്നെയാണ് ഹിന്ദു ഇപ്പോഴും! എന്നാല്‍ വോട്ടും പണവും എല്ലാ മതക്കാരുടെയും വേണം താനും!! അസുഖം വന്നാല്‍ കേമനായ അന്യമത ഡോക്ടറുടെ അടുത്തേക്ക്‌ പോകാന്‍ വിലക്ക് ബാധകവുമല്ല. എന്റെ ഹിന്ദുമത സുഹൃത്തുക്കളെ, നിങ്ങള്‍ നാണം കെട്ടവരോ മാനം കെട്ടവരോ രണ്ടും കെട്ടവരോ?

130. മനസ്സിനെ വശീകരിക്കാന്‍ അറിയാത്തത് കൊണ്ടാണ് മനുഷ്യന്‍ ഈശ്വരനെ വശീകരിക്കാന്‍ ഓടുന്നത്. മനസ്സാണ് ശത്രുവും ബന്ധുവും എന്നറിഞ്ഞ് അതിനെ ചൊല്‍പ്പടിക്ക് കൊണ്ടുവരാന്‍ ശ്രമിക്കണം. മനസ്സുകൊണ്ട് നിര്‍മ്മിക്കപ്പെട്ട ഈശ്വരന്‍റെ ധ്യാനം കൊണ്ട് മുക്തിയെന്ന ദുഃഖ മോചനം എങ്ങിനെ കിട്ടും? പ്രത്യക്ഷത്തിലുള്ള ചോറിനെ ധ്യാനിച്ചതുകൊണ്ട് വിശപ്പ്‌ അടങ്ങാറില്ല. അപ്പോള്‍, അപ്രത്യക്ഷത്തിലുള്ള ഈശ്വരനെ ധ്യാനിച്ചാല്‍ ദുഃഖം മാറുമോ?

131. ദരിദ്രനും ധനവാനും പഠിച്ചവനും പഠിക്കാത്തവനും കർഷകനും ബിസിനസ്സുകാരനും എല്ലാം ആത്മഹത്യ ചെയ്യുന്ന വാർത്ത നാം കാണുന്നു.
ആത്മവിശ്വാസം നശിച്ചവനാണ് ആത്മഹത്യ ചെയ്യുന്നത്. നല്ലൊരു നാളെ വരുമെന്ന പ്രതീക്ഷ നശിക്കുമ്പോൾ ആത്മഹത്യയെക്കുറിച്ചായി ചിന്ത. ഇന്നത്തെ ദുസ്ഥിതി നാളെ മാറും എന്ന പ്രതീക്ഷ വേണം. ഇതിന് മനസ്സിനെ ശക്തമാക്കണം. സൽസംഗം ആത്മഹത്യക്ക് നല്ലൊരു പരിഹാരമാണ്.

132. ഹിന്ദുക്കളുടെ ദേവന്മാര്‍ക്കും ദേവിമാര്‍ക്കും അവതാരങ്ങള്‍ക്കും എന്തിനാണ് കയ്യില്‍ ആയുധങ്ങള്‍? ഇത് ഞാന്‍ പലരോടും ചോദിച്ചുനോക്കി. ദുഷ്ട നിഗ്രഹത്തിനാണെന്ന് അവര്‍ പറയുന്നു. അപ്പോള്‍, ഈ ദുഷ്ടര്‍ എങ്ങിനെ വന്നു എന്ന സംശയമായി. മാത്രമല്ല, ദുഷ്ടരെ സംഹരിക്കാന്‍ സര്‍വ്വ ശക്തന് ആയുധം എന്തിനാണ്? ദുഷ്ടരെ ഉണ്ടാക്കാതെ ഇരുന്നാല്‍ മതിയല്ലോ? അല്ലെങ്കില്‍, പണ്ട് ശിവന്‍ കാമദേവനെ ഭസ്മമാക്കിയത് പോലേയും ഗൌതമന്‍ അഹല്യയെ കല്ലാക്കിയത് പോലെയും ഒന്ന് ശപിച്ചാല്‍ പോരെ?
ഹിരണ്യ കശിപുവിന്ടെ ചോര കുടിച്ച് കുടലുമാല കഴുത്തിലണിഞ്ഞ നരസിംഹവും ധാരികനെ മൃഗീയമായി വധിച്ചു തലയോട്ടി കയ്യിലേന്തിയ കാളിയും "അഹിംസാ പരമോ ധര്‍മ്മ:" എന്ന് മന്ത്രം ഉരുവിടുന്ന ഹിന്ദുക്കള്‍ക്ക് ഹരമാകുന്നതെങ്ങിനെ?

133. IS THE MECCAN GOD MERCIFUL? മെക്കയിലെ ദൈവം കരുണാമയനോ?

Islam is synonymous with love, mercy, brotherhood and peace, it is said. Is sacrifice of poor dumb animals at the altar of God a manifestation of these virtues? Five million lives were massacred which went almost unseen, unsung and unwept. These carcasses were burnt to ashes in huge burners in Minai. Does any kind God like to relish the meat of sheep and camels? Aren't these animals His own creations? Would he need such an unreasonable offering from His followers? Has He not decreed that animals also have as much right to live their lives as human beings in His kingdom?
Prophet Ibrahim had made a mistake of offering his only son believing that God Allah can be pleased by flesh and blood. It is believed that Allah appeared before him and stopped the sacrifice. What is the meaning in continuing that barbaric act of killing for that kind God? Not to cause pain is the highest virtue. Let it be the message and enlightenment from Arafat.
Pope Francis has decided to call an extra ordinary conference(synod) to rectify the mistakes in Catholic faith. All the religions should rectify their mistakes. Hindus should stop killing of fowls in the Kali Temple at Kolkatta and other parts of India. The essence of any religion is non-violence and peaceful co-existence. It is time we became humane to our fellow creatures and let others live as we do!

134. സ്നേഹം, ദയ, സമാധാനം, സാഹോദര്യം ഇതിനെല്ലാം പേരുകേട്ടതാണ് മുസ്ലിം മതമെന്ന് പറയപ്പെടുന്നു. പാവം മിണ്ടാ പ്രാണികളെ ദൈവ സന്നിധിയില്‍ ബലി നല്‍കുന്നതാണോ ധര്‍മ്മത്തിന് അടയാളം? അമ്പതിനായിരം ജീവനാണ് ആരും അധികം കാണാതെയും, കേള്‍ക്കാതെയും, കണ്ണീരൊഴുക്കാതെയും മിനായിലെ അറവു ശാലകളില്‍ ബലിനല്‍കപ്പെട്ട് വെണ്ണീറായത്. ഏതെങ്കിലും കരുണാമയനായ ദൈവം ഒട്ടകത്തിന്ടെയും ആടിന്ടെയും മാംസത്തിന്ടെ രുചി അറിയണമെന്ന് ആഗ്രഹിക്കുമോ? ഇവയും അദ്ദേഹത്തിന്ടെ സൃഷ്ടി തന്നെയല്ലേ? തന്ടെ സൃഷ്ടിയില്‍ മൂത്തവന്‍ ഇളയവനെ കഴുത്തറുത്തു കൊന്നു ബലി നല്‍കണമെന്ന് ഒരു ദൈവം ആഗ്രഹിക്കുമോ? മൃഗങ്ങള്‍ക്ക് അവയുടെ ജീവിതം ജീവിച്ചു തീര്‍ക്കുവാനുള്ള അവകാശം ദൈവരാജ്യത്തില്‍ ഇല്ലേ?


ഇബ്രാഹിം നബി പണ്ടൊരു തെറ്റ് ചെയ്തു. തന്ടെ ഏക പുത്രനെ ബലിനല്കിയാല്‍ അല്ലാഹു ആ രക്തത്തിലും മാംസത്തിലും പ്രസാദിക്കുമെന്നു കരുതി അതിനു പുറപ്പെട്ടു. ഉടനെ അല്ലാഹു പ്രത്യക്ഷപ്പെട്ട് അത് തടഞ്ഞു. ആ ഹീനവും നിന്ദ്യവുമായ ബലി കര്‍മ്മം ദൈവത്തിനു വേണ്ടി ആവര്‍ത്തിക്കുന്നതില്‍ എന്തര്‍ത്ഥം? അഹിംസയാണ് മനുഷ്യന്ടെ മഹത്തായ ധര്‍മ്മം. അറാഫ നല്‍കുന്ന സന്ദേശവും തിരിച്ചറിവും ഇതായിരിക്കട്ടെ.
ഫ്രാന്‍സിസ് മാര്‍പ്പാപ്പ കത്തോലിക്ക മതവിശ്വാസത്തിലെ തെറ്റുകള്‍ തിരുത്തുവാനായി അസാധാരണമായ ഒരു യോഗം(സിനോട്) വിളിച്ചു കൂട്ടുന്നു. എല്ലാ മതങ്ങളും ഇതുപോലെ സ്വന്തം തെറ്റുകള്‍ തിരുത്തേണ്ടതാണ്. ഹിന്ദുക്കള്‍ കല്‍ക്കട്ടയിലെ കാളീ ക്ഷേത്രത്തിലും അതുപോലെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും നടക്കുന്ന കോഴി അറപ്പും മറ്റും നിര്‍ത്തേണ്ടതാണ്. ഏതു മതത്തിന്ടെയും സാരം അക്രമം ഒഴിവാക്കി സമാധാനം സ്ഥാപിക്കലാണ്. നാം നമ്മുടെ സഹജീവികളോട് ദയ കാണിക്കേണ്ട സമയം സമാഗതമായിരിക്കുന്നു. നാം ജീവിക്കുന്നതുപോലെ അവയും ജീവിക്കട്ടെ.

135.



മനസ്സ്

(വി കെ നാരായണന്‍, ബ്രഹ്മാനന്ദ സ്വാമി ശിവയോഗിയുടെ  ശിഷ്യ ന്‍)

                            കാഠിന്യമുള്ള ഏതു വസ്തുവിനെയും മുറിക്കാൻ വജ്രം ഉപയോഗിക്കാം. വജ്രത്തെ മുറിക്കാനും വജ്രം തന്നെവേണം. അതാണു മനസ്സിന്ടെയും സ്ഥിതി. മനസ്സിനെപ്പറ്റി മനസ്സിലാക്കാൻ മനസ്സുതന്നെ ശ്രമിക്കേണ്ടിയിരിക്കുന്നു. വേദകാലങ്ങളിൽ മനസ്സിനെക്കുറിച്ച് ധാരാളം പരാമർശങ്ങളുണ്ട്. പക്ഷെ, അന്നും ഇന്നും ചിന്തകന്മാരെ കുഴക്കിയിട്ടുള്ള ഒരു പ്രതിഭാസമാണ് മനുഷ്യ മനസ്സ്. അതിനു കാരണം, മനസ്സിനെ പരീക്ഷണ ശാലയിൽ വെച്ച് പഠനം നടത്താനാവാത്തതുതന്നെ. മറ്റു ശാസ്ത്രീയ ഗവേഷണങ്ങൾ പോലെയല്ല മന:ശ്ശാസ്ത്രം.  അന്തർമുഖമായ ചിന്തകൊണ്ടേ മനസ്സിനെക്കുറിച്ച് പഠിക്കാനാ വൂ.

                               ദ്രവ്യവും  ഊർജ്ജവും എന്നപോലെ ശരീരവും മനസ്സും ബന്ധപ്പെട്ടു നില്ക്കുന്നു.  ശക്തിയില്ലെങ്കിൽ ശിവനും ശവമായിത്തീരും. മനസ്സ് മരവിച്ച മനുഷ്യന്ടെ കാര്യവും അതുതന്നെ. ശരീരത്തിന്ടെ ചൈതന്യമാണ് മനസ്സ്. ജീവനും മനസ്സും അഗ്നിയും ചൂടും എന്നപോലെ ഒന്നിച്ചു വസിക്കുന്നു. മനുഷ്യനെ മനുഷ്യൻ എന്ന് പറയുന്നതുതന്നെ മനസ്സുള്ളതു കൊണ്ടാണ്. മനനം ചെയ്യുന്നവൻ മനുഷ്യൻ. ജീവനെ സംരക്ഷിക്കാൻ നാം എത്രത്തോളം താല്പ്പര്യം കാണിക്കുന്നുവോ അത്രത്തോളം തന്നെ മനസ്സിന്ടെ കാര്യത്തിലും കാണിക്കണം. ശരീര ശാസ്ത്രത്തോളംതന്നെ മന:ശ്ശാസ്ത്രവും പുരോഗമി ക്കണം.

                                  മനസ്സ് എവിടെ സ്ഥിതിചെയ്യുന്നു, ബുദ്ധിയും മനസ്സും തമ്മിൽ വ്യത്യാസമെന്ത്, മനസ്സ് ഒരു അവയവമാണൊ, മനസ്സിന്ടെ ആരോഗ്യം നിലനിർത്താൻ  എന്തു ചെയ്യണം, മനസ്സിന്ടെ കഴിവുകൾ എന്തെല്ലാം എന്നിങ്ങനെ അനേകം ചോദ്യങ്ങൾ നമുക്ക് ചോദിക്കുവാനുണ്ട്. ജീവൻ ശരീരത്തിന്ടെ എല്ലാ ഭാഗത്തുമായി വ്യാപിച്ചിരിക്കുന്നു. എന്നാൽ മനസ്സിന്ടെ സ്ഥാനം മസ്തിഷ്ക്കമാണെന്നാണു വിദഗ്ദാഭിപ്രായം. പ്രശസ്ത മനശ്ശാസ്ത്രജ്ഞൻ ഡോ. A T കോവൂർ മനസ്സെന്നത് മസ്തിഷ്ക്കത്തിലെ ന്യുറോണുകളുടെ രാസവൈദ്യുത പ്രവർത്തനമാണെന്നും സിരാപടല ത്തിന്ടെ വികാസമനുസരിച്ചു മനസ്സിന്ടെ ഗുണം കൂടിയും കുറഞ്ഞും ഇരിക്കുമെന്നും പറഞ്ഞിരിക്കുന്നു. മനസ്സിന്ടെ നിര്‍വ്വചനം എന്തോ ആകട്ടെ. അങ്ങനെ ഒന്ന് ഉണ്ടെന്ന് ആരും സമ്മതിച്ചേ പറ്റു.


മനസ്സിന്ടെ ആരോഗ്യം എന്നാ ല്‍ എന്താണെന്നു ചിന്തിക്കാം. കോപം, ഭയം, അത്യാഗ്രഹം തുടങ്ങിയ ദുര്വ്വിചാരങ്ങളില്‍ അലഞ്ഞു തിരിയുന്ന മനസ്സിന്ടെ ശക്തി ചോര്‍ന്നുപോകുന്നു. മന:ശ്ശാന്തി നഷ്ട്ടപ്പെടുന്നു. വേണ്ടതിനും വേണ്ടാത്തതിനും ചഞ്ചല ചിത്തരാകുന്ന മനുഷ്യര്‍ മനോബലം നഷ്ട്ടപ്പെട്ടു ഭ്രാന്തന്മാരായി തീരുന്നു. അല്ലെങ്കില്‍ ആത്മഹത്യ ചെയ്യുന്നു. മനസ്സിനെ നിയന്ത്രിക്കാന്‍ ഉള്ള കഴിവാണ് ജീവിത വിജയത്തിന് ആധാരം. കള്ളനായും കൊലപാതകിയായും ബലാത്സംഗ കാരനായും മനുഷ്യനെ മാറ്റുന്നത് മനസ്സുതന്നെ. ദയ, സ്നേഹം, സത്യസന്തത, അഹിംസ മുതലായ മാനുഷിക ഗുണങ്ങള്‍ വളര്‍ത്തി, തനിക്കും അന്യനും ഉപകാരപ്രദമാക്കി എടുക്കുന്നതും മനസ്സുതന്നെ. സ്വര്‍ഗ്ഗവും നരകവും തീര്‍ക്കുന്നതും മനസ്സുതന്നെ. ദൈവത്തെയും ചെകുത്താനെയും സൃഷ്ടിക്കുന്നതും മനസ്സാണ്. മോക്ഷം എന്ന് പറയുന്ന ദുഖമോചനത്തിന്, മനസ്സടക്കുക എന്ന ഏക വഴിയെ ഉള്ളു. കേരളത്തിലെ സാമൂഹ്യ പരിഷ്ക്കര്‍ത്താവും ചിന്തകനു മായിരുന്ന ബ്രഹ്മാനന്ദ സ്വാമി ശിവയോഗിയുടെ (1852-1929)  പ്രശസ്തി ഇവിടെയാണ്‌.

“മന: സ്വസ്ഥതൈവ ആനന്ദ: മനോ ജയ ഏവ മഹാ ജയ:”

                              എന്ന് ശക്തമായും വ്യക്തമായും തെളിയിക്കുന്ന അദ്ദേഹം പുരോഗമന ചിന്തകര്‍ക്കായി ഒരു സുപ്രധാന സന്ദേശം നല്‍കിയിരിക്കുന്നു. മനുഷ്യ ന്‍ നന്നാവാന്‍ മനസ്സ് നന്നാവണം - എന്ന്. ആനന്ദാദര്‍ശം എന്ന തന്ടെ ബ്രിഹദ്ഗ്രന്ഥ ത്തില്‍  ഒരു അധ്യായംതന്നെ മനസ്സിനെപറ്റി വിശദമാക്കാന്‍  അദ്ദേഹം നീക്കി  വെച്ചു. ഇവിടെ നമുക്ക് ന്യായമായും ഒരു സംശയം വരാം. എങ്ങിനെയാണ്‌ മനസ്സ് നന്നാവുക? പറയാ ന്‍ എളുപ്പം, അതിനു വല്ല മാര്‍ഗ്ഗവുമുണ്ടോ? സുവ്യക്തമായ മാര്‍ഗ്ഗ നിര്‍ദേശവും അദ്ദേഹം നല്‍കുന്നുണ്ട്. മന:സംയമനത്തിനും മന:ശ്ശാന്തിക്കും സര്‍വ്വര്‍ക്കും പ്രാ വര്‍ത്തികമാക്കാവുന്ന ഒന്നാണ് നിശ്ചിന്തനം. ഓടുന്ന മനസ്സിനെ അല്‍പ്പനേരം പിടിച്ചുകെട്ടാന്‍ പരിശീലിക്കുക. പുരിക മദ്ധ്യത്തി ല്‍  മനസ്സിനെ എകാഗ്ര മാക്കുക. മനസ്സില്‍ ദിനംപ്രതി അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ നീക്കി ശുദ്ധിയാക്കാനുള്ള ഒരു വ്യായാമ പദ്ധതിയാണ് ഈ മാര്‍ഗ്ഗം. ഭഗവത് ഗീതയില്‍ കൃഷ്ണ ന്‍ അര്‍ജ്ജുനനെ ഉപദേശിച്ചതായി പറയുന്ന രാജയോഗ വും ഇതുതന്നെ.

“യതോ യതോ നിശ്ചരതി മന: ചഞ്ചലം അസ്ഥിരം
തതസ്തതോ  നിയമ്യെതത് ആത്മന്യേവ വശം ന്യയേത്”

വിഷ്ണുവും, നബിയും, ക്രിസ്തുവും, ബുദ്ധനുമെല്ലാം ഏകാന്തതയി ല്‍ ധ്യാനമഗ്നരായിട്ടിരുന്നാണ് മനസ്സിനെ സ്വസ്തമാക്കിയത് എന്ന് പറയാറുണ്ട്. എകാന്തതയും ഏകാഗ്രതയും ആര്‍ക്കും ആവശ്യമാണെന്ന് ചുരുക്കത്തി ല്‍ നമുക്ക് മനസ്സിലാക്കാം. ഇന്നത്തെ തിരക്ക് പിടിച്ച ജീവിത ചുറ്റുപാടി ല്‍ നിശ്ചിന്തനത്തിന്ടെ പ്രാധാന്യം ഏറുന്നു.


                                         ആലോചനയോടെയും, ജ്ഞാന ധൈര്യങ്ങളോടേയും ജീവിതത്തെ നേരിടണമെങ്കില്‍ മനസ്സിനെ സ്വസ്ഥമാക്കാ ന്‍ പരിശീലിക്കണം. അതിനു അഹിംസ എന്ന ഒരു ധര്‍മ്മത്തെ അംഗീകരിക്കാതെവയ്യ. ഹിംസ ഉള്ളയിടത്ത് ആനന്ദമില്ല. മന:സ്വസ്ഥത ആഗ്രഹിക്കുന്ന വര്‍ വിഗ്രഹാരാധ നാദി കര്‍മ്മങ്ങളെ തീരെ ഉപേക്ഷിക്കണം എന്നും ശിവയോഗി “മോക്ഷപ്രദീപം” എന്ന ഗ്രന്ഥ ത്തില്‍ തെളിയിക്കുന്നു. കാരണം; പൂജ, യാഗം, തീര്‍ഥാടനം, വൃതം തുടങ്ങിയ, ദേവപ്രീതിയെ ഉദ്ദേശിച്ചു ചെയ്യുന്ന കര്‍മ്മ ങ്ങള്‍ അജ്ഞാനത്തേയും ദുഖത്തെയും നല്‍കുന്നു. മനസ്സില്‍ നിന്ന് വേറെ ഒരു ആത്മാവിനെയോ ഈശ്വരനെയോ അന്വേഷിക്കേണ്ടതില്ല. തിരയും സമുദ്രവും എന്നപോലെ മനസ്സും  ആത്മാവും ഒന്നാണെന്നും ശിവയോഗി പറയുന്നു.

                                           “ലോകാ: സമസ്താ: സുഖിനോ ഭവന്തു”.........എന്ന് ആഗ്രഹിക്കുന്നവര്‍; മനോ നിയന്ത്രണവും അഹിംസാ ധര്‍മ്മവും മനസ്സിലാക്കുകയും മറ്റുള്ളവരെ പഠിപ്പിക്കുകയും വേണം. മനസ്സ് നന്നാവാതെ മനു ഷ്യന്‍ നന്നാവില്ല. മതം ഏതായാലും കാര്യമില്ല. എന്നാല്‍, മന:സിദ്ധി കൊണ്ട് അത്ഭുത സിദ്ധി കള്‍ കാണിക്കാമെന്നും മറ്റും പ്രചരിപ്പിച്ചു ക്ഷിപ്രവിശ്വാസികളെ വിഡികളാക്കുന്ന പലേ സ്വാമിമാരും ഉണ്ട്. ആകാശത്തുനിന്നും ഭസ്മം വരുത്താമെന്നും മറ്റും ചിലര്‍ വിശ്വസിപ്പിക്കുന്നു. എന്നാല്‍ നാം ഇവിടെ ഉദ്ദേശിക്കുന്ന സിദ്ധിക ള്‍ ഇതൊന്നും അല്ല. ആലോചനാസിദ്ധി, മനുഷ്യത്വസിദ്ധി, വിദ്യാഭ്യാസഗുണസിദ്ധി, സാരഗ്രഹണസിദ്ധി തുടങ്ങിയ സിദ്ധികളാണ്‌. മന:സ്വസ്ഥതയും ഉള്ളുറപ്പും ആനന്ദവും നിശ്ചിന്തനത്തിലൂടെ കിട്ടുന്നുവോ എന്ന് പരീക്ഷിച്ചു അറിയുന്നതായിരിക്കും, പറഞ്ഞുകേട്ടു അറിയുന്നതിനേ ക്കാള്‍ ഉചിതം.

136. 

 Which is the greater crime, killing a man or killing an animal?


I am extremely disturbed by the sight of the meat of animals hanging at the wayside shops. Cruelty to animals is on the increase despite claims of compassion and empathy by the modern man. In this context I wish to point out what our ancient thinker and social reformer Sri Brahmananda Swamy Sivayogi has said about meat eating.

Man indulges in the practice of the cruel slaughter of fowls, goats and other animals, like tiger killing the cow, or the cat killing the rat or the fox killing the fowl. Is this cruel practice verily the Dharma(virtue) of man? It is the nature of the carnivorous beasts to prey upon the weak. If man also resorts to this method, he degrades himself into the level of a beast, nay, worse than beasts. My view is that it is more horrible, sinful and cruel to kill goat and the like than hunting a man, chopping his neck and eating his flesh. For, in human society, to cheat the implicitly faithful, or to harm the innocent helpless, is considered as a very serious crime.  Fowls, goats and the like repose implicit faith in us and approach us when we beckon them. They take us to be their masters.
Should the master in whom they place such faith; take the life of the fowls by wringing their necks? Is the master a fox or a cat? Isn’t slaughter a clear case of breach of trust? We do not see anybody taking up their cause, however much they are harmed. Hence they are like little helpless orphans. Isn’t then a great sin to kill such helpless beings? Man has his own strength and power of intelligence and reason, but not animals. He has also several friends, kith and kin and relatives to save him from calamity. Nay he has even the protection of the great lord, the ruler of the realm. In this comparatively blessed state of man, who is worthier for pity? Which is the greater crime, killing a man or killing an animal?
When we think about this seriously, we fail to see the noble virtue in man. Is ‘Not to give pain to another’ not the highest virtue enjoined by the compassionate great?
There is pain only when there is a mind. God has not blessed plants with a mind. Hence in cutting them, there is no sin of doing harm, as we have no pain when we cut our hair, and it’s not sinful. Hair has also growth and decay like plants. But it is a dreadful sin to harm beings endowed with a mind and thus susceptible to both pain and joy. This is the reason why no religion has enjoined sin in feeding on plants. All religions have unanimously accepted feeding on vegetables and plants, though they are not so unanimous in slaughtering and feeding on other beings.